ന്യൂഡൽഹി: ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ നിർണായക വാർത്താസമ്മേളനം വിളിച്ച് ലോക്സഭ പ്രതിപക്ഷ നേത് രാഹുൽ ഗാന്ധി. രാഹുൽ ആരോപിച്ച ‘വോട്ട് ചോരി’ ആരോപണങ്ങളുടെ പുതിയ വെളിപ്പെടുത്തൽ നടത്താനാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നതെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ‘എച്ച്’ ഫയൽസാണ് പുറത്തുവിടുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫയലിൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ട് കൊള്ള വിവരങ്ങളാണെന്നാണ് സൂചന. ഇന്ന് 12 മണിക്കായിരിക്കും രാഹുലിന്‍റെ വാർത്താ സമ്മേളനം. അതേസമയം ബിഹാർ തെരഞ്ഞെടുപ്പിന് മുന്നേ രാഹുൽ നേരത്തെ പറഞ്ഞ ‘ഹൈഡ്രജൻ ബോംബ്’ പൊട്ടിക്കുമോ എന്നറിയാനായി രാജ്യം ഉറ്റുനോക്കുകയാണ്.
















































