ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ഛത്രുവിൽ ബുധനാഴ്ച പുലർച്ചെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി അധികൃതർ അറിയിച്ചു.
തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ സൈന്യത്തിന്റെയും സെൻട്രൽ റിസർവ് പോലീസ് സേനയുടെയും (സിആർപിഎഫ്) സഹായത്തോടെ ജമ്മു കശ്മീർ പോലീസ് ഛത്രു പ്രദേശത്ത് സംയുക്തമായി നടത്തിയ ഓപ്പറേഷൻ ആരംഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പുലർച്ചെയാണ് തെരച്ചിൽ ആരംഭിച്ചത്. തുടർന്ന് വെടിവയ്പ്പ് നടക്കുകയായിരുന്നു. ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണെന്ന് എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ വൈറ്റ് നൈറ്റ് കോർപ്സ് കുറിച്ചു. പ്രദേശത്ത് സുരക്ഷാ സേന ശക്തമായ സാന്നിധ്യം നിലനിർത്തിയിട്ടുണ്ട്.















































