കൊച്ചി: മലയാള സിനിമാലോകം കാത്തിരുന്ന ആ കൂട്ടുകെട്ട് ഒരുമിക്കുന്നു. മമ്മൂട്ടിയും യുവ നിർമ്മാതാവ് ഷെരീഫ് മുഹമ്മദും ആദ്യമായി ഒന്നിക്കുന്ന സിനിമ വരുന്നു. ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം പുറത്തിറങ്ങി. സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്കോ’യുടെ വൻ വിജയത്തിന് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ആൻ്റണി വർഗ്ഗീസ് ചിത്രം ‘കാട്ടാളന്റെ ‘ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടയിലാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെതായി ഒരുങ്ങുന്ന ഏറ്റവും വലിയ പ്രോജക്ടായി മമ്മൂട്ടി ചിത്രം വരുന്നുവെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.
മമ്മൂട്ടിയെ ഇതുവരെ കാണാത്തൊരു വേറിട്ട കഥാപാത്രമായിട്ടായിരിക്കും ഈ ചിത്രത്തിൽ കാണാൻ സാധ്യതയെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഇവർ ഒരുമിക്കുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പി.ആർ.ഒ ആതിര ദിൽജിത്ത്.















































