കണ്ണൂർ: കണ്ണൂരിലെ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗത്തിന് എതിരെ പോക്സോ കേസ്. കണ്ണൂർ സർവ്വകലാശാല യൂണിയൻ മുൻ ചെയർമാനും എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ സാരംഗ് കെ യ്ക്ക് എതിരെയാണ് പൊലീസ് കേസ്സെടുത്തത്.
സാരംഗ് കോട്ടായി എന്ന പേരിൽ അറിയപ്പെടുന്ന സാരംഗ് പീഡിപ്പിച്ചതായി പെൺകുട്ടി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2018-2019 കാലഘട്ടത്തിൽ പീഡിപ്പിച്ചുവെന്നാണ് പരാതി.ഈ കാലയളവിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ല. ഇതിനെ തുടർന്നാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
സാരംഗ് ഇപ്പോൾ പോണ്ടിച്ചേരി സർവ്വകലാശാലയിൽ വിദ്യാർത്ഥിയാണ്. പോക്സോ കേസ് രജിസ്റ്റർ ചെയ്തെങ്കിലും സാരംഗിനെതിരെ പൊലീസ് മറ്റു നടപടികൾ സ്വീകരിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റിയംഗമായ സാരംഗ് പോക്സോ കേസിൽ പ്രതിയായിട്ടും എസ്എഫ്ഐയുടെ ഭാരവാഹി സ്ഥാനത്ത് സാരംഗ് ഇപ്പോഴും തുടരുന്നുണ്ട്.