പൂനെ: പൂനെയിലെ ശനിവാർ വാഡ കോട്ടയിൽ മുസ്ലിം സ്ത്രീകൾ നിസ്കരിച്ച സ്ഥലം ഗോമൂത്രം തളിച്ച് ശുചീകരിച്ച് ബിജെപി എംപി മേധ കുൽക്കർണി. സംഭവ ശേഷം ഹിന്ദുത്വ സംഘടനകൾക്കൊപ്പം എത്തിയായിരുന്നു ബിജെപി എംപിയുടെ പ്രതിഷേധം. സംഭവത്തിൽ കർശന നടപടി വേണമെന്നും സർക്കാരിനോട് അവർ ആവശ്യപ്പെട്ടു.
“ഇത് നിർഭാഗ്യകരമാണ്. ശനിവാർ വാഡ നമസ്‌കരിക്കാനുള്ള സ്ഥലമല്ല. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഞങ്ങൾ ഭരണകൂടത്തോട് അഭ്യർത്ഥിക്കുന്നു,’ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഥലം ആർക്കിയോളജിക്കൽ സർവേ ഇന്ത്യ (എഎസ്‌ഐ) യുടെ കീഴിലാണെന്നും എ.എസ്.ഐ.യുമായി സംസാരിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ക്രൂഷികേഷ് റാവാലെ പ്രതികരിച്ചു. പതിത് പവൻ സംഘടന, ഹിന്ദു സകൽ സമാജ് എന്നീ സംഘടനകൾക്കൊപ്പമാണ് എംപി പ്രതിഷേധിച്ചത്. ഗോമൂത്രം തളിച്ചതിന് പുറമേ ശിവവന്ദനവും ചെയ്തു.