BREAKING NEWS

രാമന് ഉന്നം തെറ്റി, തൊടുത്തുവിച്ച അമ്പ് കൊണ്ടത് രാവണന്റെ കണ്ണിന്, വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി… സംഭവം രാംലീല ആഘോഷങ്ങൾക്കിടെ!! സ​ഹായം ചോദിച്ചപ്പോൾ ജാതി പറഞ്ഞ് കളിയാക്കി, ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു- പരാതി

· · 1 min read
Share: Copied!

ലക്‌നൗ: രാംലീല ആഘോഷങ്ങൾക്കിടെ രാമനായി വേഷമിട്ടയാൾ തൊടുത്ത അമ്പുകൊണ്ട് രാവണനായി വേഷമിട്ടയാളുടെ കാഴ്ച നഷ്ടമായെന്ന് പരാതി. ആഘോഷത്തിനിടെ സുനിൽ കുമാർ എന്ന ദളിത് യുവാവിന്റെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. എന്നാൽ സംഭവ ശേഷം പരിപാടിയുടെ സംഘാടകരോ അമ്പ് തൊടുത്ത വ്യക്തിയോ നഷ്ടപരിഹാരമോ സഹായമോ നൽകാതെ വന്നതോടെയാണ് സുനിൽകുമാർ പരാതി നൽകിയത്.

കഴിഞ്ഞ വർഷം നവംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഷാഹ്‌ഗഞ്ചിൽ രാംലീല ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ രാവണനായി അഭിനയിച്ചത് സുനിൽകുമാർ ആയിരുന്നു. രാംസനേഹി സിങ് എന്നയാളാണ് പരിപാടി സംഘടിപ്പിച്ചത്. നൈതിക് പാണ്ഡെ എന്ന യുവാവാണ് രാമനായി വേഷമിട്ടത്. ഇരുവരും തമ്മിലുള്ള യുദ്ധം മുറുകുന്നതിനിടെ രാമനായി വേഷമിട്ടയാൾ തൊടുത്തുവിട്ട അമ്പ് ലക്ഷ്യംതെറ്റി സുനിൽകുമാറിന്റെ വലതുകണ്ണിൽ കൊള്ളുകയായിരുന്നു. ഉടൻതന്നെ കണ്ണിൽ നിന്ന് ഒരുപാട് രക്തവും വെള്ളവും വന്നിരുന്നു. ഗുരുതരമായ പരുക്കേറ്റതിനു പിന്നാലെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് പിന്നീടുണ്ടായ പരിശോധനയിൽ കണ്ടെത്തി.

സംഭവത്തിൽ ജനുവരി 23നാണ് സുനിൽകുമാർ പോലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ പരിപാടിയുടെ സംഘാടകനോ, രാമനായി വേഷമിട്ടയാളോ തനിക്ക് ഒരു സഹായവും ചെയ്തില്ല എന്ന് സുനിൽകുമാർ ആരോപിക്കുന്നു. രാമനായി വേഷമിട്ട നൈതികിന്റെ വീട്ടിലേക്ക് സഹായം ആവശ്യപ്പെട്ട് സുനിൽകുമാർ നിരവധി തവണ ചെന്നിരുന്നു. എന്നാൽ അപ്പോഴെല്ലാം ജാതി പറഞ്ഞ് കളിയാക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് സുനിൽകുമാർ പരാതിയിൽ പറയുന്നു. മാത്രമല്ല പരിപാടിയുടെ സംഘാടകനും തന്നെ അപമാനിച്ചുവെന്ന് സുനിൽകുമാർ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കുഞ്ഞു വിനോദിനിക്കു കൊടുത്ത വാക്ക് പ്രതിപക്ഷ നേതാവ് പാലിച്ചു, വലതുഭാ​ഗത്തെ ശൂന്യത നീങ്ങി… ഇനി കൃത്രിമ കൈ താങ്ങാകും!! സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ

BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026