BREAKING NEWS

‘ കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്, കേന്ദ്രം നല്കിയ പദ്ധതികൾ എത്രയെണ്ണം സംസ്ഥാനം നടപ്പാക്കി? ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ സംസ്ഥാനത്ത് എൻഡിഎ സർക്കാർ വരണം‘- രാജീവ്‌ ചന്ദ്രശേഖർ

· · 1 min read
Share: Copied!

തിരുവനന്തപുരം:  കേന്ദ്ര ബജറ്റിൽ കേരളത്തിന് തുടർച്ചയായ അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. കേരളത്തിനൊന്നും കിട്ടിയിട്ടില്ല എന്ന് പറയുന്ന സംസ്ഥാന സർക്കാരിനോട് ഒരുകാര്യം ചോദിക്കാനുള്ളത് തന്ന കാര്യങ്ങൾ എന്തുകൊണ്ട് നിങ്ങൾ ചെയ്തിട്ടില്ല എന്നാണ്. എയിംസിനുള്ള ഭൂമി ഇതുവരെ ഏറ്റെടുത്തിട്ടില്ല. കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്.ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ NDA സർക്കാർ ഇവിടെ വരണം. രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

ഇന്നത്തെ ബജറ്റിൽ യുവാക്കൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുദ്രാവാക്യം മാത്രം പറയുന്ന സർക്കാർ അല്ല നരേന്ദ്രമോദിയുടേത്. കേന്ദ്രസർക്കാർ എന്തുകൊണ്ട് കേരളത്തിൽ വികസനം നടപ്പാക്കുന്നില്ല എന്ന് ശരിക്കും ചർച്ച ചെയ്യണം. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണ്. പദ്ധതികൾ വെറുതെ പ്രഖ്യാപിച്ചിട്ട് കാര്യമില്ല. തന്ന കാര്യങ്ങൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് പരിശോധിക്കണം. തന്ന കാര്യങ്ങൾ നടപ്പാക്കാതെ ബജറ്റ് സമയത്ത് ദുഷ്പ്രചരണം ചെയ്യുകയല്ല വേണ്ടത്. കേരളത്തിൽ പുതിയ പദ്ധതികൾ നടപ്പാക്കണമെങ്കിൽ എൻഡിഎ സർക്കാർ ഭരണം വരണം. ഡബിൾ എൻജിൻ സർക്കാർ വന്നാലേ ഇവിടെ കാര്യങ്ങൾ നടക്കൂ’. രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കുന്നോളം ആശിച്ചു, കിട്ടിയതോ? കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന; സംസ്ഥാനത്തിന് പ്രത്യേകമായി ഒരു പ്രഖ്യാപനവും ഇല്ല; കടലാമ സംരക്ഷണകേന്ദ്രം, ധാതു ഇടനാഴി എന്നിവകൊണ്ട് തൃപ്തിപ്പെടണം

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026