BREAKING NEWS

‘ശനിവാർ വാഡ നിസ്കരിക്കാനുള്ള സ്ഥലമല്ല, കർശന നടപടിയെടുക്കണമെന്ന് ഞങ്ങൾ ഭരണകൂടത്തോട് അഭ്യർത്ഥിക്കുന്നു’… മുസ്ലിം സ്ത്രീകൾ നിസ്കരിച്ച സ്ഥലം ​ഗോമൂത്രം തളിച്ച് ശുചീകരിച്ച്, ശിവവന്ദനം ചെയ്ത് ബിജെപി എംപിയുടെ പ്രതിഷേധം

· · 1 min read
Share: Copied!

പൂനെ: പൂനെയിലെ ശനിവാർ വാഡ കോട്ടയിൽ മുസ്​ലിം സ്ത്രീകൾ നിസ്​കരിച്ച സ്ഥലം ഗോമൂത്രം തളിച്ച് ശുചീകരിച്ച് ബിജെപി എംപി മേധ കുൽക്കർണി. സംഭവ ശേഷം ഹിന്ദുത്വ സംഘടനകൾക്കൊപ്പം എത്തിയായിരുന്നു ബിജെപി എംപിയുടെ പ്രതിഷേധം. സംഭവത്തിൽ കർശന നടപടി വേണമെന്നും സർക്കാരിനോട് അവർ ആവശ്യപ്പെട്ടു.

“ഇത് നിർഭാഗ്യകരമാണ്. ശനിവാർ വാഡ നമസ്‌കരിക്കാനുള്ള സ്ഥലമല്ല. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഞങ്ങൾ ഭരണകൂടത്തോട് അഭ്യർത്ഥിക്കുന്നു,’ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഥലം ആർക്കിയോളജിക്കൽ സർവേ ഇന്ത്യ (എഎസ്‌ഐ) യുടെ കീഴിലാണെന്നും എ.എസ്.ഐ.യുമായി സംസാരിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ക്രൂഷികേഷ് റാവാലെ പ്രതികരിച്ചു. പതിത് പവൻ സംഘടന, ഹിന്ദു സകൽ സമാജ് എന്നീ സംഘടനകൾക്കൊപ്പമാണ് എംപി പ്രതിഷേധിച്ചത്. ഗോമൂത്രം തളിച്ചതിന് പുറമേ ശിവവന്ദനവും ചെയ്തു.

BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026