BREAKING NEWS

കുന്നോളം ആശിച്ചു, കിട്ടിയതോ? കേന്ദ്ര ബജറ്റിൽ കേരളത്തിന് അവ​ഗണന; സംസ്ഥാനത്തിന് പ്രത്യേകമായി ഒരു പ്രഖ്യാപനവും ഇല്ല; കടലാമ സംരക്ഷണകേന്ദ്രം, ധാതു ഇടനാഴി എന്നിവകൊണ്ട് തൃപ്തിപ്പെടണം

· · 1 min read
Share: Copied!

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ കേരളം പ്രതീക്ഷിച്ചതൊന്നുമുണ്ടായില്ല. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികളായ അതിവേഗ റെയിൽപാത, എയിംസ് തുടങ്ങിയവയൊന്നും ഇത്തവണത്തെ ബജറ്റിലും പ്രഖ്യാപിക്കപ്പെട്ടില്ല.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച അപൂർവ ധാതു ഇടനാഴിയിൽ കേരളത്തിന്റെ പേരുണ്ട്. അതുകൂടാതെ, കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകത്തിലും കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിലും മാത്രമാണ് സംസ്ഥാനത്തിന്റെ പേരുള്ളത്.

ഇത്തവണത്തെ ബജറ്റിൽ കേരളത്തിന് മൊത്തത്തിൽ നിരാശയാണെങ്കിലും ചില പ്രഖ്യാപനങ്ങൾ സംസ്ഥാനത്തിന് ​ഗുണകരമായേക്കും. അതിലൊന്നാണ് നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന പ്രഖ്യാപനം. 2030 ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉത്പന്നങ്ങളുടെ ആഗോള കേന്ദ്രമായി രാജ്യം മാറുമെന്ന പ്രഖ്യാപനവുംസംസ്ഥാനത്തിന് പ്രതീക്ഷ പകരുന്നു. അതുപോലെ പുതിയ മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആയുർവേ​ദ ചികിത്സയ്ക്ക് രാജ്യാന്തര തലത്തിൽ പേരുകേട്ടയിടമായ കേരളത്തിൽ പുതുതായി പ്രഖ്യാപിക്കപ്പെട്ട ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്ന് വരാനുള്ള സാധ്യതയുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ആയുർവേദം ആഗോളതലത്തിൽ സ്വീകാര്യതയും അംഗീകാരവും നേടിയെന്ന് ബജറ്റവതരണത്തിൽ ധനമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനം ദീർഘനാളുകളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന എയിംസിന്റെ കാര്യത്തിൽ ഇത്തവണയും തീരുമാനമായില്ല. കേന്ദ്ര മന്ത്രി സുരേഷ് ഗോപി എയിംസ് കേരളത്തിൽ വരുമെന്ന് ഉറപ്പ് നൽകിയിരുന്നു. സംസ്ഥാനത്തിന്റെ മറ്റൊരു സ്വപ്‌ന പദ്ധതിയായ അതിവേഗ റെയിൽപാതയ്ക്കും പച്ചക്കൊടി വീശിയില്ല. എന്നാൽ ചെന്നൈ, ബെംഗളൂരു നഗരങ്ങളെ ഉൾപ്പെടുത്തി അതിവേഗ റെയിൽപാത ഇടനാഴി കേന്ദ്ര പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈ-പുണെ, ഹൈദരാബാദ്- പുണെ, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരണാസി, വാരണാസി-സിലിഗുരി എന്നീ ഏഴ് ഇടനാഴികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കേരളത്തിലെ അതിവേഗ റെയിൽപാതയ്ക്ക് ഡിപിആർ തയ്യാറാക്കാൻ കേന്ദ്രറെയിൽവേ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം ഇത് ഉടൻ പ്രഖ്യാപിക്കുമെന്നും നേരത്തെ ഇ.ശ്രീധരൻ പറഞ്ഞിരുന്നു. എന്നാൽ, ആ പദ്ധതിയുടെ കാര്യത്തിലും കേരളത്തിന് നിരാശ തന്നെ ഫലം.

വാണിജ്യ എൽപിജി വിലയിൽ വീണ്ടും വർദ്ധന; സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026