ആലപ്പുഴം: വിവാദ പ്രസംഗവുമായി എംഎൽഎ യു. പ്രതിഭ. കട ഉദ്ഘാടനത്തിന് ഉടുപ്പില്ലാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ സംസ്കാരം. തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറുകയാണെന്ന് എംഎൽഎ പറഞ്ഞു. കായംകുളം നിയമസഭാ മണ്ഡലത്തിലെ എരുവ എന്ന സ്ഥലത്ത് സാംസ്കാരിക പരിപാടിയിൽ വെച്ചായിരുന്നു എംഎൽഎയുടെ വിവാദ പ്രസംഗം.
നടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ നടക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കെതിരേയും യു. പ്രതിഭ വിമർശനമുന്നയിച്ചു. ചാനൽ പരിപാടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമർശനം. കേരളത്തിൽ ഇപ്പോൾ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട് വൈകുന്നേരം. മറ്റുള്ളവർ ഉറങ്ങുന്നത് നോക്കുക. അവരുടെ പാന്റ് ഇറുകിയതാണോ? അവരുടെ ടോപ്പ് ഇറുകിയതാണോ? കമന്റ് ചെയ്യുക.
ഇങ്ങനെ ഒരുപാട് പരിപാടി നമ്മുടെ നാട്ടിൽ നടക്കുന്നത്. അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്. ഭയങ്കരമിടുക്കനായ നടനാണ്. ദാദാ സാഹെബ് ഫാൽകെ അവാർഡ് ഒക്കെ ലഭിച്ചിട്ടുണ്ട്- പ്രതിഭ എംഎൽഎ പറഞ്ഞു.