BREAKING NEWS

റഷ്യയെ കൂട്ടിപിടിച്ച് ഇറാൻ; ഒമാൻ കടലിലും ഇന്ത്യൻ മഹാ സമുദ്രത്തിലുമായി ഇരു രാജ്യങ്ങളുടെയും സംയുക്ത സൈനീകഭ്യാസം: ‘യുഎസിനെ വീണ്ടും എഴുന്നേൽക്കാൻ കഴിയാത്തവിധം ശക്തമായി ആക്രമിക്കും; അവർ വിരട്ടാൻ അയച്ചിരിക്കുന്ന വിമാന വാഹിനി കപ്പലിനെ കടലിൻ്റെ അടിത്തട്ടിലേക്ക് അയക്കും’ഖമീനിയുടെ ഭീഷണി

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഇറാനെതിരെ അമേരിക്കയുടെയും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും ഭീഷണികൾ തുടരുന്നതിനിടെ ഒമാൻ കടലിൽ ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ്. ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രണ്ടാംഘട്ട ചർച്ചയിലും കാര്യമായ പുരോഗതി ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ ട്രംപ് സമ്പൂർണ്ണ സൈനീക നീക്കത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. അതിനിടയിലാണ് റഷ്യയും ഇറാനും തമ്മിൽ സഹകരിച്ചുള്ള പുതിയ നീക്കങ്ങൾ.

യുഎസ് നാവിക സേനയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യം കഴിഞ്ഞ ദിവസം അഭ്യാസങ്ങൾ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസം ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രവുമായി നടക്കാൻ പോകുന്നത്.
കടൽ സുരക്ഷ ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളുടെയും നാവിക സേനകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുക ഇതിൻ്റെ ലക്ഷ്യമെന്ന് സംയുക്ത നാവികാഭ്യാസത്തിൻ്റെ വക്താവ് റിയർ അഡ്മിറൽ ഹസ്സൻ മഗ്സൂദ്ലൂ പറഞ്ഞു.

ജനീവയിലെ ചർച്ചകൾക്ക് മുന്നോടിയായി യുഎസ് ഇറാനുമേൽ വെല്ലുവിളികൾ മുഴക്കുന്നതിന്റെ ഭാഗമായി സൈനിക വിന്യാസവും ശക്തമാക്കിയിരിക്കുകയാണ്. അമേരിക്ക വിമാനവാഹിനി കപ്പലുകളടക്കം അയച്ച് പശ്ചിമേഷ്യയിലെ സൈനിക ശക്തി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അല ഖമീനി കടുത്ത മുന്നറിയിപ്പുമായി രം​ഗത്തെത്തി.

ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയെ വീണ്ടും എഴുന്നേൽക്കാൻ കഴിയാത്തവിധം ശക്തമായി ആക്രമിക്കാൻ കഴിയുമെന്നും യുഎസിന്റെ വിമാന വാഹിനി കപ്പലിനെ കടലിൻ്റെ അടിത്തട്ടിലേക്ക് അയക്കാൻ കഴിയുമെന്നും ഖമീനി പറഞ്ഞു. കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽ ആളുകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഖമീനിയുടെ മുന്നറിയിപ്പ്.

‘തീർച്ചയായും, ഒരു വിമാനവാഹിനിക്കപ്പൽ അപകടകരമായ യന്ത്രമാണ്, എന്നാൽ അതിനേക്കാൾ അപകടകരമായത് കടലിലേക്ക് അയക്കാൻ കഴിവുള്ള ആയുധമാണ്. അത് നമ്മൾ പ്രയോ​ഗിക്കും’ -ഖമീനി പറഞ്ഞു.

യുഎസിൻ്റെ പ്രകോപനങ്ങൾ വിജയിക്കില്ല. ഇറാൻ സൈന്യം സജ്ജമാണ്. ഭീഷണികളും പ്രസംഗങ്ങളും നടത്തുകയല്ലാതെ ഇസ്ലാമിക റിപ്പബ്ലിക്കിനെ നശിപ്പിക്കാൻ ട്രംപിന് കഴിയില്ലെന്നും ഇറാൻ്റെ പരമോന്നത നേതാവ് പറഞ്ഞു.

ഇറാൻ തീരത്തോട് ചേർന്ന് നങ്കൂരമിട്ടിരിക്കുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി കപ്പലിനെ ലക്ഷ്യം വെച്ചതാണ് ഖമീനിയുടെ പ്രസ്താവനയെന്നാണ് സൂചന. അയ്യായിരത്തിലധികം സൈനികർ ഉള്ള എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലിൽ എഫ്35 ഉൾപ്പെടെ 90 ഓളം യുദ്ധ വിമാനങ്ങളുണ്ട്. ഇറാനിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ അകലെ ഒമാൻ തീരത്താണ് നിലവിൽ ഈ കപ്പലുള്ളതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനിടയിൽതന്നെയാണ് ഒമാൻ കടലിൽ റഷ്യയുമായി ചേർന്ന് ഇറാൻ നാവിക അഭ്യാസം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം തങ്ങളുടെ രാജ്യത്തിന് ഉണ്ടെന്ന് യുഎസ് പ്രസിഡൻ്റ് പലപ്പോഴും അവകാശപ്പെടുന്നുണ്ട്. എന്നാൽ ഏറ്റവും ശക്തമായ സൈന്യത്തിന് പോലും ഒരിക്കലും ഉയർത്തെഴുന്നേൽക്കാൻ കഴിയാത്തത്ര കഠിനമായി തിരിച്ചടിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ഖമീനി ആവർത്തിച്ചു.

മലയാളത്തിൽ ഫാൻ്റസി റിവൻജ് ത്രില്ലറുമായി പുതുമുഖങ്ങളുടെ “റാന്തൽ”; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ആയി… പൂജയും സ്വിച്ചോൺ കർമ്മവും കാഞ്ഞങ്ങാട് നടന്നു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026