BREAKING NEWS

പ്രത്യേകിച്ച് കാരണമൊന്നുമില്ല, വിദേശത്തു പോകണ്ട അത്രതന്നെ!! മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം, പര്യടനം നിശ്ചയിച്ചിരുന്നത് ഒക്ടോബർ 19 മുതൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: മൂന്നാഴ്ച നീണ്ടു നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം.
പ്രത്യേകിച്ചു കാരണമൊന്നും ചൂണ്ടിക്കാട്ടാതെ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു. അതേസമയം അനുമതി നിഷേധിച്ച കാരണത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരണം നൽകിയിട്ടില്ലെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രി ഒക്ടോബർ 16 വ്യാഴാഴ്ച മുതൽ നവംബർ ഒൻപതുവരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. ഒക്ടോബർ 16-ന് ബഹ്‌റൈൻ, ഒക്ടോബർ 17-ന് സൗദി, ദമ്മാം, ഒക്ടോബർ 18- ജിദ്ദ, ഒക്ടോബർ 19- റിയാദ് എന്നിങ്ങനെ ആയിരുന്നു സന്ദർശനം നിശ്ചയിച്ചിരുന്നത്.

ഒക്ടോബർ 24, 25 ദിവസങ്ങളിൽ ഒമാനിലെ മസ്‌ക്കത്തിലേയും സലാലയിലേയും പരിപാടികളിൽ പങ്കെടുക്കാനും ഒക്ടോബർ 30-ന് ഖത്തറിലും നവംബർ ഏഴിന് കുവൈത്ത്, നവംബർ ഒൻപതിന് അബുദാബി- എന്നിങ്ങനെയുമായിരുന്നു സന്ദർശനം തീരുമാനിച്ചിരുന്നത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026