കൊച്ചി: എറണാകുളം പിറവം രാമമംഗലത്ത് ബിരുദദാന ചടങ്ങിനെത്തിയ വിദ്യാർഥികളിലൊരാൾ മുങ്ങിമരിച്ചു. മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാവാക്കിലൊരാളാണ് മുങ്ങിമരിച്ചത്. മറ്റൊരു യുവാവിനായി തിരച്ചിൽ തുടരുന്നു. ചോറ്റാനിക്കര സ്വദേശി ആൽബിനാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശി അർജുനായി തെരച്ചിൽ തുടരുകയാണ്. പിറവത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും സ്കൂബ ടീമുമാണ് തെരച്ചിൽ നടത്തുന്നത്. ഒഴുക്കിൽ പെട്ടവരിൽപ്പെട്ട മൂന്നാമത്തെയാൾ നീന്തിരക്ഷപ്പെട്ടു. മൂവാറ്റുപുഴ ഇലാഹിയ കോളേജ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടവർ.