രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ് കുട്ടികള്‍ക്കായി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025’ സംഘടിപ്പിച്ചു. ജീവനക്കാരും അവരുടെ കുട്ടികളും പങ്കാളികളും ഒരുമിച്ചുകൂടി സാംസങ്ങ് കുടുംബത്തിന്റെ ഭാഗമാണെന്ന അഭിമാനം പങ്കിടുന്നതിനായുള്ള ആഘോഷമായി അത് മാറി.
ഗുരുഗ്രാമിലെ സാംസങ്ങ് കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ഒരു ദിവസം നീണ്ടു നിന്ന പരിപാടി കുടുംബങ്ങള്‍ക്ക് മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കാനും അടുത്ത തലമുറയ്ക്ക് സ്വപ്‌നം കാണാനും, നവീകരണത്തിനും, സാങ്കേതികവിദ്യയെ അന്വേഷിക്കാനും പ്രചോദനം നല്‍കുന്നതിനായിട്ടുമായിരുന്നു.
മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടികള്‍ക്ക് സാംസങ്ങിന്റെ ലോകത്തേക്ക് കാലെടുത്തുവയ്ക്കാനും, മാതാപിതാക്കള്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് കാണാനും, കമ്പനിയുടെ നൂതനാശയങ്ങളുടെയും പരിചരണത്തിന്റെയും സംസ്‌കാരം അനുഭവിക്കാനും സംരംഭം അവസരം നല്‍കി.
സാംസങ്ങിലെ കുട്ടികളുടെ ദിനം കുടുംബങ്ങള്‍ക്ക് മനസിന്റെ വാതിലുകള്‍ തുറക്കുക മാത്രമല്ല, നവീകരണത്തിന്റെ ലോകം കൂടി തുറന്നു കൊടുക്കുന്നതായിരുന്നുവെന്നും കുടുംബാംഗങ്ങളെ ജോലി സ്ഥലത്ത് ഒരുമിച്ചു കൊണ്ടു വന്നതിലൂടെ സാംസങ്ങിന്റെ ഭാഗമായതില്‍ അവര്‍ക്ക് അഭിമാനം തോന്നണമെന്ന് തങ്ങള്‍ ആഗ്രഹിച്ചുവെന്നും സാംസങ്ങ് ഇന്ത്യ പീപ്പിള്‍ ടീം മേധാവി റിഷഭ് നാഗ്പാല്‍ പറഞ്ഞു.
സാംസങ്ങിനെ അറിയുക എന്നതിന്റെ ഭാഗമായി കുട്ടികള്‍ ബിസിനസ് എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ സന്ദര്‍ശിച്ചു. അവിടെ അവര്‍ സാംസങ്ങിന്റെ അത്യാധുനിക ഉല്‍പ്പന്നങ്ങള്‍ ലൈവായി പരിചയപ്പെട്ടു. മിനി സിഇഒ ചലഞ്ചിലും കുട്ടികള്‍ പങ്കെടുത്തു. താന്‍ സാംസങ്ങ് സിഇഒ ആയിരുന്നെങ്കില്‍ എന്ത് ഉല്‍പ്പന്നമായിരിക്കും അവതരിപ്പിക്കുക എന്നതായിരുന്നു വെല്ലുവിളി. അവരെ സൃഷ്ടിപരമായി ചിന്തിക്കാനും സാങ്കേതികവിദ്യയുടെ ഭാവി സങ്കല്‍പ്പിക്കാനും ഇത് പ്രോത്സാഹിപ്പിച്ചു.
ആഘോഷത്തിന്റെ ആവേശം വര്‍ധിപ്പിക്കുന്നതിനായി രസകരമായ സ്റ്റാള്‍ ഗെയിമുകള്‍, ടാറ്റൂ ആര്‍ട്ട്, കാരിക്കേച്ചര്‍ സ്‌കെച്ചുകള്‍, ഹെയര്‍ബ്രെയ്ഡിംഗ്, നെയില്‍ പെയിന്റിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു കിഡ്‌സ് പ്ലേ സോണ്‍ സജ്ജീകരിച്ചു. കുട്ടികള്‍ സമ്മാനങ്ങള്‍ നേടുകയും ലഘുവായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതോടെ ദിവസം മുഴുവന്‍ ചിരിയും കളിയും ആഹ്ലാദവും നിറഞ്ഞു.