BREAKING NEWS

ഒരു മാസം മുമ്പു കാണാതായ സ്കൂൾ വിദ്യാർഥിനിയെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ചത്!! അധ്യാപകൻ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ ഒരു മാസം മുമ്പു കാണാതായ സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ സ്കൂളിലെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് 22നാണ് പെൺകുട്ടിയെ കാണാതായത്. സ്കൂളിലേക്കു പോയ കുട്ടി തിരിച്ചുവന്നിരുന്നില്ല. വ്യാപക തിരച്ചിൽ നടത്തിയിട്ടും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ കുട്ടിയെ അധ്യാപകൻ മോശമായി സ്പർശിക്കാറുണ്ടെന്നു കാണിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കാര്യം കുട്ടി നേരത്തേ വീട്ടുകാരെയും അറിയിച്ചിരുന്നു. അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ സമ്മതിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസം രാത്രി കാലിദംഗ ഗ്രാമത്തിലെ ഒഴിഞ്ഞ സ്ഥലത്തുനിന്ന് ഒരു ചാക്കിൽ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. വിശദമായ അന്വേഷണത്തിനായി മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് പറഞ്ഞു.

BREAKING NEWS
ഒന്നെങ്കിൽ മകനോടൊപ്പം നഗ്നനായി തെരുവിലൂടെ നടക്കണം, അല്ലെങ്കിൽ മകനെ വെടിവെച്ചുകൊല്ലണം !! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം, കൗമാരക്കാരിയെ ചുംബിച്ച 17 കാരനെയും പിതാവിനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു... പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേരെ അരയിൽ കയറുകെട്ടി മേൽവസ്ത്രവും ചെരുപ്പുമില...
28 Oct 2026
BREAKING NEWS
കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതി, കിഫ്ബിയുടെ കടം കാരണം സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞു!! നെടുമ്പാശേരി അപകടത്തിൽ തെറ്റുപറ്റിയിട്ടില്ല കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടമുണ്ടായപ്പോൾ ഇടത് സർക്കാർ സംര...
28 Oct 2026
LATEST UPDATES
സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ; രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും അവകാശവാദം;റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026