ന്യൂഡൽഹി: അഗ്നി 5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ആണ് വിജയകരമായി പരീക്ഷിച്ചത്. ഒറീസയിലെ ചാന്ദിപ്പൂരിലാണ് പരീക്ഷണം നടന്നത്.
5000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ആയിരുന്നു പരീക്ഷിച്ചത്. പ്രതിരോധ ഗവേഷണ സ്ഥാപനം (ഡിആർഡിഒ) ആണ് അഗ്നി 5 വികസിപ്പിച്ചെടുത്തത്. 5,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഒരു ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണിത്. കരയിലെ ആണവ പ്രതിരോധത്തിന് രാജ്യത്തിന്റെ നട്ടെല്ലായ അഗ്നി സിരീസിലെ ഏറ്റവും നൂതനമായ മിസൈലാണിത്.