കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ ഫാഷൻ ഡെസ്റ്റിനേഷനായ ഫാഷൻ ഫാക്ടറിയിൽ നോ കണ്ടീഷൻ സെയിലിന് തുടക്കമാകുന്നു. 14 മുതൽ 17 വരെയാണ് സെയിൽ നടക്കുക. എല്ലാ ദേശീയ, അന്തർദേശീയ ഫാഷൻ ബ്രാൻഡുകളിലും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാൻ കഴിയുന്നതാണ് ഈ ഓഫർ. കൂടാതെ 2,499 രൂപയോ അതിന് മുകളിലോയുള്ള ഷോപ്പിംഗിലൂടെ മറ്റനവധി സമ്മാനങ്ങളും നേടാൻ കഴിയും.
ലെവീസ്, പെപ്പെ, പാർക്ക് അവന്യൂ, റെയ്മണ്ട്, കളർപ്ലസ്, പാർക്ക്സ്, ടർട്ടിൽ, ട്വിൽസ്, ഹ്യൂർ, ലീ കൂപ്പർ, ഇൻഡിബീ, ജോൺ പ്ലെയേഴ്‌സ്, നെറ്റ്‌പ്ലേ, പീറ്റർ ഇംഗ്ലണ്ട്, കില്ലർ, പൈൻ ക്ലബ്, സാഡിൽ & മാലറ്റ് എന്നി ഉൾപ്പെടുന്ന എല്ലാ അന്താരാഷ്ട്ര ബ്രാൻഡുകളും ഫാഷൻ ഫാക്ടറിയിൽ ലഭ്യമാണ്. ക്ലാസിക് ഫോർമൽസ്, സ്മാർട്ട് കാഷ്വൽസ് എന്നിവയെല്ലാം സ്മാർട്ട് ഫാക്ടറിയിലെ നോ കണ്ടീഷൻ വിൽപ്പന വഴി സ്വന്തമാക്കാം.20% മുതൽ 70% വരെയുള്ള ഡിസ്കൗണ്ടുകളൊരുക്കി ഫാഷൻ ഫാക്ടറി 365 ദിവസത്തെ ഡീലുകളാണ് വിലയേറിയ ഉപഭോക്താക്കളിലേക്ക് പലപ്പോഴും എത്തിച്ചത്. ഇതിന് പുറമേയാണ് ആകർഷകമായ ഓഫർ എത്തുന്നത്. നോ കണ്ടീഷൻ സെയിലിലൂടെ, അവിശ്വസനീയമായ വിലയിൽ ഇഷ്ടപ്പെട്ട ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ നേടാനും സാധിക്കും.