BREAKING NEWS

വോട്ടർ പട്ടികയിൽ മരിച്ചവർ ജീവനോടെ സുപ്രിം കോടതിയിൽ!! ‘നാടകം’ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ഹാജരായ അഭിഭാഷകൻ, ബിഹാർ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട വാദത്തിനിടെ സുപ്രീം കോടതിയിൽ നടന്നത് നാടകീയ രം​ഗങ്ങൾ

· · 1 min read
Share: Copied!

ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട വാദത്തിനിടെ സുപ്രീം കോടതിയിൽ ഇന്നലെ അരങ്ങേറിയതു നാടകീയ രം​ഗങ്ങൾ. മരിച്ചുവെന്ന് രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ രണ്ട് പേരെ ഹർജിക്കാരനായ യോ​ഗേന്ദ്ര യാദവ് കോടതിയിൽ ഹാജരാക്കിയതോടെയാണ് സംഭവത്തിനു തുടക്കം.

ഇരുവരുമായി കോടതിയിലെത്തിയ യോ​ഗേന്ദ്ര യാദവ് രണ്ട് പേർ മരിച്ചതായി പ്രഖ്യാപിച്ചതിനാൽ ഇവരുടെ പേര് വോട്ടർ പട്ടികയിൽ ഇല്ല. ദയവായി അവരെ കാണുക, അവർ ജീവിച്ചിരിപ്പുണ്ട് എന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനോട് പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ രാകേഷ് ദ്വിവേദി ഇതിനെ ‘നാടകം’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

തുടർന്നു അബദ്ധത്തിൽ സംഭവിച്ച ഒരു പിശകായിരിക്കാമെന്നായിരുന്നു ജസ്റ്റിസ് ബാഗ്ചിയുടെ പരാമ‍ർശം. ‘അബദ്ധത്തിൽ സംഭവിച്ച ഒരു പിശകായിരിക്കാം. തിരുത്താൻ കഴിയും. എന്നാൽ നിങ്ങളുടെ പോയിന്റുകൾ നന്നായി എടുക്കുന്നുവെന്നും ബാ​ഗ്ചി പറഞ്ഞു.

അതേസമയം ബിഹാറിൽ നടന്നുകൊണ്ടിരിക്കുന്ന എസ്‌ഐആർ പ്രക്രിയയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു യാദവിൻ്റെ ഇടപെടൽ. കേസിലെ ഹർജിക്കാരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് എസ്‌ഐആർ പരിശോധന നടക്കുന്നത്. വോട്ടർ പട്ടികയിൽ യാതൊരു കൂട്ടിച്ചേർക്കലും നടത്തിയിട്ടില്ലെന്ന് യോ​ഗേന്ദ്ര യാദവ് കോടതിയെ അറിയിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തുടനീളം സഞ്ചരിച്ചു. എന്നാൽ ഒരു കൂട്ടിച്ചേർക്കൽ പോലും കണ്ടെത്തിയില്ല. ലോക ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടവകാശ നിഷേധ പ്രക്രിയയ്ക്ക് നമ്മൾ സാക്ഷ്യം വഹിക്കുന്നു. 65 ലക്ഷം പേരുകൾ ഇല്ലാതാക്കി. ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും ഇത് സംഭവിച്ചിട്ടില്ല. ഈ കണക്ക് ഒരു കോടി കടക്കുമെന്ന് ഉറപ്പാണെന്നും യോ​ഗേന്ദ്ര യാദവ് സുപ്രീം കോടതിയെ അറിയിച്ചു. എസ്ഐആർ പ്രക്രിയയെക്കുറിച്ചുള്ള യാദവിന്റെ വിശകലനത്തിന് കോടതി നന്ദി പറഞ്ഞു. കേസിൽ വാദം ഇന്നും തുടരും.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026