തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ എട്ടു വയസുകാരനെ പുലി കടിച്ചുകൊന്നു. വാൽപ്പാറ വേവർലി എസ്റ്റേറ്റിലാണ് സംഭവം. അസം സ്വദേശികളുടെ മകൻ നൂറിൻ ഇസ്‌ലാമാണ് പുലിയുടെ ആക്രമണത്തിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ വീടിനു മുന്നിൽ കളിച്ചകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊല്ലുകയായിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ട വീട്ടുകാർ ബഹളം വച്ചതോടെ പ്രദേശവാസികളടക്കം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വാൽപ്പാറയിൽ ഒരു മാസം മുൻപ് മറ്റൊരു കുട്ടിയെ പുലി കടിച്ചു കൊലപ്പെടുത്തിയിരുന്നു. നാലു വയസുകാരിയെയാണ് അന്നു പുലി കൊന്നത്.