ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘ വിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. കുതിച്ചെത്തിയ പ്രളയം ഒരു പ്രദേശത്തെയാകമാനം തൂത്തുതുടച്ചു കടന്നു പോകുന്ന ദൃശ്യങ്ങൾ പുറത്ത്. ഖിർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നി നിൽക്കുകയാണ്. വീടുകളും കെട്ടിടങ്ങളും തകർത്തുകൊണ്ടാണ് വെള്ളം കടന്നു പോകുന്നത്. ഉത്തരകാശിയിലെ ധാരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. വസ്തുവകകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൽ. കെട്ടിടങ്ങൾക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. രക്ഷപ്പെടുത്താൻ സഹായം അഭ്യർഥിച്ച് ആളുകൾ അലറിവിളിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
നദിക്കരയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഉത്തരകാശി പോലീസ് ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഹർസിൽ മേഖലയിലെ ഖീർ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയർന്നുവെന്നും ധാരാലി മേഖലയിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പോലീസ് എക്സിലെ കുറിപ്പിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സഹായവും ഉത്തരാഖണ്ഡ് സർക്കാർ തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നിരവധി ഹോട്ടലുകൾ മിന്നൽപ്രളയത്തിൽ ഒലിച്ചുപോയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50 ഹോട്ടലുകൾ ഉണ്ടായിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
#Uttarakhand cloudburst: Flash floods hit #Uttarkashi; several villagers washed away
Know more 🔗https://t.co/BjBg7zAn3Y pic.twitter.com/KAVTdH5yCU
— The Times Of India (@timesofindia) August 5, 2025