BREAKING NEWS

വയറ്റിൽ അസ്വസ്ഥതയെന്ന് മൂകയും ബധിരയുമായ യുവതി, പരിശോധനയിൽ 20 കാരി അഞ്ച് മാസം ​ഗർഭിണി!! കഴിഞ്ഞ വർഷം മാർച്ച് മുതൽ സെപ്റ്റംബർ 21പെൺകുട്ടി ബലാത്സം​ഗത്തിനിരയായതായി പോലീസ്, കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ ഡിഎൻഎ പരിശോ​ധന നടത്തിയത് 17 കാരൻ അടക്കം 17 പേരുടെ സാമ്പിളുകൾ, ഒടുവിൽ പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ

· · 1 min read
Share: Copied!

മുംബൈ: മൂകയും ബധിരയുമായ 20 വയസുകാരി മാസങ്ങളോളം ബലാത്സംഗത്തിനിരയായി ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റ് അറസ്റ്റിൽ. ഡിഎൻഎ പരിശോധനയിൽ പിതൃത്വം തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. മുംബൈ നഗരത്തിലെ കഫേ പരേഡിലാണ് സംഭവം.

20 കാരി മാസങ്ങളോളം ബലാത്സം​ഗം ചെയ്യപ്പെട്ടതായി പോലീസ്. സംഭവം ഇങ്ങനെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വയറ്റിൽ അസ്വസ്ഥതയുണ്ടെന്ന് യുവതി മുത്തശ്ശിയോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു.

അതേസമയം യുവതിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ടാമതൊരാളെയും 17 വയസുള്ള ഒരു ആൺകുട്ടിയെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇനിയും പ്രതികളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ പോലീസ് സംശയിക്കുന്ന 17 പേരുടെ ഡിഎൻഎ സാമ്പിളുകളുടെ ലാബ് പരിശോധനയ്ക്ക് ശേഷമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.

യുവതിക്ക് സംസാരിക്കാൻ കഴിയാഞ്ഞതുകൊണ്ടും മൊഴി നൽകാൻ കൂട്ടാക്കാഞ്ഞതുകൊണ്ടും ആദ്യം ആശയവിനിമയ പ്രശ്‌നങ്ങൾ നേരിട്ടതായി പോലീസ് പറഞ്ഞു. തുടർന്ന് പോലീസുകാർ പിതാവുമായി സംസാരിച്ചു. മകൾ എങ്ങനെ ഗർഭിണിയായെന്ന് വിശദീകരിക്കാൻ പിതാവിനായില്ല. ലൈംഗിക പീഡനം നടന്നോയെന്നുള്ള കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നാണ് പിതാവ് പറഞ്ഞത്. ഇതിനിടെ പരാതി നൽകാനും ഇയാൾ വിസമ്മതിച്ചതോടെ പോലീസിന് സംശയം തോന്നി.

പിന്നീട് യുവതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 17-കാരനടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പിടികൂടിയ രണ്ടുപേരുടേതും പിതാവിന്റേതും ഉൾപ്പടെ സംശയിക്കപ്പെടുന്ന 17 പേരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. ജനുവരി 27ന് ഫലം പുറത്ത് വന്നപ്പോൾ പിതാവിന്റേത് പോസിറ്റിവായി കണ്ടെത്തുകയായിരുന്നു.

മദ്യപിച്ച് കോൺതെറ്റി ഔദ്യോഗിക വാഹനമോടിച്ച് പോലീസ് ഉദ്യോഗസ്ഥൻ, വാഹനം നിർത്തിയിട്ടേക്കുന്നത് കണ്ട് നോക്കിയ ബൈക്ക് യാത്രികർ കണ്ടത് ഛർദിച്ച് അവശ നിലയിൽ സർക്കാർ വാഹനത്തിൽ കിടക്കുന്ന പോലീസുകാരനെ, സ്റ്റേഷനിൽ വിളിച്ചറിയിച്ചപ്പോൾ പരാതിയില്ല, ഒന്നു മുഖമൊക്കെ കഴുകി വാഹനവുമെടുത്ത് സ്‌റ്റേഷനിലേക്ക് പൊയ്ക്കോളാൻ നിർദേശം

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026