ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിവസം ആദ്യ ദിനം ഇംഗ്ലണ്ട് താരത്തിനു പരുക്കേറ്റപ്പോൾ, ഓടിയെടുക്കാമായിരുന്ന റൺ വേണ്ടെന്നു വച്ച് കെന്നിങ്ടൻ ഓവലിലെ ആരാധകരുടെ കയ്യടി നേടി കരുൺ നായർ. ആദ്യ ദിനം ബൗണ്ടറി തടയുന്നതിനിടെയാണ് ഇംഗ്ലീഷ് താരം ക്രിസ് വോക്സിന് മുതുകിനു പരുക്കേറ്റത്. ഇതിനിടെ കരുൺ മൂന്നു റൺ ഓടിയെടുത്തിരുന്നു. എന്നാൽ നാലാമതൊരു റൺ കൂടി എടുക്കാമായിരുന്നിട്ടും ഇംഗ്ലണ്ട് ഫീൽഡർക്കു പരുക്കേറ്റതോടെ കരുൺ അതു വേണ്ടെന്നുവച്ചു. തുടർന്ന് ഓടരുതെന്ന് വാഷിങ്ടൻ സുന്ദറിനു നിർദേശം നൽകുകയും ചെയ്തു.
ഇതോടെ കരുണിന്റെ തീരുമാനത്തെ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇതാണ് ശരിയായ ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ എന്ന് ആരാധകർ പറയുന്നു.
ഈ സമയം ഫീൽഡിങ്ങിനിടെ ഗ്രൗണ്ടിൽ വീണ ക്രിസ് വോക്സ് വേദന കാരണം ഗ്രൗണ്ടിൽ തന്നെ കിടക്കുകയായിരുന്നു ആ സമയം. തുടർന്ന് മെഡിക്കൽ സംഘമെത്തിയാണ് ക്രിസ് വോക്സിനെ ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്. ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിച്ച ഒരേയൊരു ഇംഗ്ലണ്ട് പേസ് ബോളറാണ് വോക്സ്.
അതേസമയം മികച്ച തുടക്കമാണ് മലയാളി താരം കരുൺ നായർക്കു ബാറ്റിങ്ങിൽ ലഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുൻനിര തകർന്നപ്പോൾ അർധ സെഞ്ചുറിയുമായി ആദ്യ ദിനം ഇന്ത്യയെ കാത്തത് കരുൺ നായരുടെ ഇന്നിങ്സാണ്. ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 64 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 204 റൺസെന്ന നിലയിലാണ് ഇന്ത്യ. 98 പന്തുകളിൽനിന്ന് 52 റൺസെടുത്തു കരുൺ നായർ പുറത്താകാതെ നിൽക്കുകയാണ്.
My respect for Karun Nair has increased even more for his kind act. He could’ve ran 4 runs easily but didn’t as he saw Christopher Woakes lying helplessly on the ground in pain 🙏 pic.twitter.com/WdnzpHqJjT
— Troll cricket unlimitedd (@TUnlimitedd) July 31, 2025
Massive respect to Karun Nair 🙌 He could’ve easily run four, but chose to stop when he saw Woakes down in pain. A true act of sportsmanship cricket at its classiest 👏 pic.twitter.com/NTcQgbZ4lY
— Abhinav prakash (AP12) (@imabhi0012) July 31, 2025