BREAKING NEWS

കാണാതായ ഉപകരണങ്ങൾ ഡോ. ഹാരിസ് കൈകാര്യം ചെയ്തിരുന്ന വകുപ്പിലേതാണോ- മാധ്യമങ്ങൾ… മോഷണം പോയോയെന്നു സംശയം!! മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാതെ പോയി, ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല- വകുപ്പുതല അന്വേഷണം നടത്തും- വീണാ ജോർജ്

· · 1 min read
Share: Copied!

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇക്കാര്യം അന്വേഷണ സമിതി കണ്ടെത്തിയതായും മന്ത്രി. കാണാതായ കാര്യം ആരും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ലെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഉപകരണങ്ങൾ കളവ് പോയെന്നാണ് സംശയമെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

ഇതിനിടെ കാണാതായ ഉപകരണഭാഗം ഡോ. ഹാരിസ് കൈകാര്യം ചെയ്തിരുന്ന വകുപ്പിലേതാണോ എന്ന ചോദ്യത്തിന് യൂറോളജി വകുപ്പിലെ കാര്യങ്ങൾ മാത്രമാണ് സമിതി അന്വേഷിച്ചത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. വകുപ്പുതല അന്വേഷണത്തിനു ശേഷം ആവശ്യമെങ്കിൽ പോലീസിൽ പരാതി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ഡോ. ഹാരിസിനു കാരണം കാണിക്കൽ നോട്ടിസ് നൽകിയത് വകുപ്പതലത്തിലുള്ള സ്വാഭാവിക നടപടി മാത്രമാണ്. പെരുമാറ്റച്ചട്ടം ലംഘിച്ചതായി അന്വേഷണ സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ശസ്ത്രക്രിയകൾ മുടങ്ങിയെന്നു വെളിപ്പെടുത്തിയ ഹാരിസിന് ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണു നടപടി. നോട്ടിസിന് ഉടൻ മറുപടി നൽകുമെന്ന് ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയല്ല കാരണം!! പറയാൻ എനിക്ക് നാണക്കേടുണ്ട്… കത്ത് അടിക്കാനുള്ള പേപ്പർ വരെ ഞാൻ പൈസ കൊടുത്ത് വാങ്ങണം, അവിടെ പ്രിന്റ് എടുക്കാനുള്ള പേപ്പർ പോലുമില്ല, അത്രയും വലിയ ഗതികേടാണ്… ചോദിക്കുന്നതു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉപകരണമാണ്’- ഡോ. ഹാരിസ്

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026