മാഞ്ചസ്റ്റർ: തോറ്റു പോകുമെന്ന് കരുതിയിടത്തുനിന്ന് ഇന്ത്യ പൊരുതി നേടിയതാണ് ആ സമനിലയും മൂന്ന് സെഞ്ചുറികളും. അത് വേണ്ടെന്നു വെക്കാൻ ഏത് ഇംഗ്ലീഷുകാരു വന്നു പറഞ്ഞാലും പുല്ലുവില പോലും കൊടുക്കില്ല… അങ്ങനെയൊരു കാഴ്ചയായിരുന്നു മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനത്തിൽ കാണാനായത്. അവസാന സെഷൻ പകുതി വഴി പിന്നിട്ടതിനു പിന്നാലെ സമനില സമ്മതിച്ച് ഹസ്തദാനം നൽകാനെത്തിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെ, കൈകൊടുക്കാൻ വിസമ്മതിച്ച് ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയും വാഷിങ്ടൻ സുന്ദറും തിരിച്ചയച്ചതാണ് നാടകീയത സൃഷ്ടിച്ചത്.
ജഡേജയും സുന്ദറും സെഞ്ചറിയിലേക്ക് നീങ്ങുമ്പോഴാണ് സമനില സമ്മതിച്ച് ഹസ്തദാനത്തിന് തയാറായി സ്റ്റോക്സ് എത്തിയത്. ഇതോടെ സെഞ്ചറി പൂർത്തിയാക്കിയിട്ടേ കൈതരൂ എന്ന് ഇരുവരും അറിയിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇന്ത്യൻ ഇന്നിങ്സിലെ 138–ാം ഓവർ ബോൾ ചെയ്ത ജോ റൂട്ട്, ആറാം പന്തും എറിഞ്ഞതിനു പിന്നാലെയാണ് സ്റ്റോക്സ് സമനില സമ്മതിച്ച് ഹസ്തദാനത്തിന് എത്തിയത്. ഈ സമയം ജഡേജ 173 പന്തിൽ 89 റൺസോടെയും സുന്ദർ 188 പന്തിൽ 80 റൺസോടെയും ക്രീസിലുണ്ടായിരുന്നു.
എന്നാൽ ജഡേജ കൈ കൊടുത്തില്ല. ഇരുവരും കളി നിർത്തുന്നില്ലെന്നു കണ്ടതോടെ സ്റ്റോക്‌സ് ജഡേജയോട് അൽപ്പം പരുഷമായാണ് പെരുമാറിയത്. സെഞ്ചുറി നേടണമെന്നുണ്ടായിരുന്നെങ്കിൽ നേരത്തേ തന്നെ അത്തരത്തിൽ ബാറ്റ് ചെയ്യണമായിരുന്നുവെന്നാണ് ഇംഗ്ലണ്ട് നായകൻ ജഡേജയോട് പറഞ്ഞത്. കൂടാതെ ഹാരി ബ്രൂക്കിനെതിരേയും ബെൻ ഡക്കറ്റിനെതിരേയുമാണോ നിങ്ങൾക്ക് ടെസ്റ്റ് സെഞ്ചുറി നേടേണ്ടതെന്നും സ്‌റ്റോക്‌സ് ജഡേജയോട് പരിഹസിച്ചു ചോദിച്ചു. ഞാൻ പോകണോ, വേണ്ടയോയെന്നു നിങ്ങളാണോ തീരുമാനിക്കുന്നത് എന്നു ജഡേജ മറുപടി നൽകി. കൈ കൊടുക്കൂവെന്ന് ക്രോളി പറഞ്ഞപ്പോൾ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ജഡേജ പറഞ്ഞു.
ഇതോടെ കളി തുടരാൻ അംപയർ ആവശ്യപ്പെട്ടതോടെ ഹാരി ബ്രൂക്കിന് മത്സരത്തിലെ ആദ്യ ഓവർ എറിയാൻ അവസരം നൽകി സ്റ്റോക്സ് പിൻവാങ്ങുകയും ചെയ്തു. തുടർന്ന് ചറപറ ബൗണ്ടറികളാണ് പിറന്നത്. ഹാരി ബ്രൂക്കിന്റെ ഓവറിൽ രണ്ടു ഫോറും അടുത്ത ഓവറിൽ റൂട്ടിനെതിരേ മൂന്നു ഫോറും പറന്നു. വാഷിങ്ടൻ സുന്ദർ ജോ റൂട്ടിനെതിരെ ഹാട്രിക് ബൗണ്ടറിയുമായി 90കളിലേക്ക് കടന്നപ്പോൾ, തൊട്ടടുത്ത ഓവറിൽ ഹാരി ബ്രൂക്കിനെതിരെ സിക്സർ നേടി ജഡേജ സെഞ്ചറി പൂർത്തിയാക്കി.
ബ്രൂക്കിന്റെ അടുത്ത വരവിൽ ഫോറും ഡബിളും നേടി സുന്ദറും സെഞ്ചറി പൂർത്തിയാക്കിയതോടെ ഇരു ടീമുകളും കൈകൊടുത്തു പിരിയുകയും ചെയ്തു. ഈ പരമ്പരയിൽ നേരത്തേ ജഡേജ നാല് അർധസഞ്ചുറി നേടിയിരുന്നു.
Stokes: Oi Jaddu, let’s just shake hands, It’s a draw anyway… no point dragging this.
Jadeja: Go and bowl
Stokes: Come on, mate
Jadeja: No mate here. You’re not the umpire. Don’t show me your tired face
Just Look At Face Of Clown Stokes bro crying 😭 pic.twitter.com/fVJhKnlMOc
— Virat (@chiku_187) July 27, 2025