കൊല്ലം: ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങളും ഫോട്ടോകളും പുറത്ത്. വിപഞ്ചികയുടെ ഭർത്താവ് നിതീഷ് കടുത്ത വൈകൃതങ്ങൾക്ക് അടിമയെന്ന വിപഞ്ചികയുടെ ഡയറിക്കുറിപ്പ് ശരിവയ്ക്കുന്ന രീതിയിലുള്ള ഫോട്ടോകളാണ് ഇപ്പോൾ മീഡിയയിലൂടെ പ്രചരിക്കുന്നത്. സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചിരിക്കുന്ന ചിത്രങ്ങളും മേക്കപ്പിട്ട് നിൽക്കുന്ന ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അതുപോലെ കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ആണ് വിപഞ്ചികയ്ക്ക് ഭർത്താവ് നിതീഷ്, അയാളുടെ മാതാപിതാക്കൾ, സഹോദരി എന്നിവരിൽ നിന്ന് നേരിടേണ്ടിവന്നത്. ഭാര്യയായ താൻ ഉള്ളപ്പോൾ പോലും മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിരുന്നുവെന്നും അവരുടെ ഭർത്താവ് ഫോണിൽ വിളിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കി എന്നും നേരത്തെ വിപഞ്ചിക ആരോപിച്ചിരുന്നു.
കൂടാതെ സ്വന്തം കുഞ്ഞിനെയും ഭാര്യയും സ്നേഹിക്കാൻ തയ്യാറാകാതിരുന്ന നിധിയുടെ ചോറൂണ് ചടങ്ങിന് പോലും പങ്കെടുത്തിരുന്നില്ലെന്നും ഡയറിയിൽ പറയുന്നു. ചിത്രങ്ങൾ വിപഞ്ചിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനുശേഷം ഡിലീറ്റ് ചെയ്തത് എന്ന തരത്തിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.
കുട്ടിക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഫ്ലാറ്റ് വാങ്ങിയല്ലോ എന്നാണ് അയാൾ മറുപടിയെന്ന് വിപഞ്ചിക വീട്ടുകാർക്ക് അയച്ച ഒരു ഓഡിയോ സന്ദേശത്തിൽ പറയുന്നു. ഒന്നര വയസു മാത്രം പ്രായമുള്ള കുട്ടിക്ക് ഫ്ലാറ്റാണ് ആവശ്യമെന്ന് ചോദിച്ചിട്ടുണ്ടെന്നും വിപഞ്ചിക പറയുന്നു.
ഭർത്താവിനെ വൈകൃതമുള്ള മനുഷ്യനാണ് കാണാൻ പാടില്ലാത്ത പല വീഡിയോകളും കണ്ടശേഷം അത് ബെഡ്റൂമിൽ വേണമെന്ന് ആവശ്യപ്പെടും തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങി തരില്ല തന്നെ പുറത്തുകൊണ്ടു പോകില്ലെന്നും വിപഞ്ചിക നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.