കൊച്ചി: ഇടപ്പള്ളി പോണേക്കരയിൽ അഞ്ചും ആറും വയസുള്ള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന പരാതിയിൽ കുട്ടികൾ തെറ്റിദ്ധരിച്ചതെന്നു കണ്ടെത്തൽ. ഉണ്ടായത് തട്ടിക്കൊണ്ടുപോകൽ ശ്രമം അല്ലെന്നും കുട്ടികളെ കണ്ടപ്പോൾ മിഠായി നൽകുകയായിരുന്നു. ഇത് കുട്ടികൾ തെറ്റിദ്ധരിച്ചതാകാമെന്നുമാണ് വിവരം.
ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഒമാൻ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. മിഠായി നീട്ടിയ അപരിചിതരായതിനാൽ കുട്ടികൾ തെറ്റിദ്ധരിച്ചതാകാമെന്നാണ് നിഗമനമെന്ന് കൊച്ചി സെൻട്രൽ എസിപി സിബി ടോം പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം തൊട്ടടുത്തുള്ള വീട്ടിൽ ട്യൂഷനു പോകുമ്പോൾ കാറിൽ എത്തിയ സംഘം മിഠായികൾ നീട്ടുകയും കൈയിൽ പിടിച്ച് വലിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചുവെന്നുമായിരുന്നു കുട്ടികൾ പറഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് വ്യാപക പരിശോധനയാണ് പോലീസ് നടത്തിയത്.
എന്നാൽ അപരിചിതരെത്തി മിഠായി നൽകിയതോടെ കുട്ടികൾ തെറ്റിദ്ധരിച്ചതാകാമെന്നാണ് മൊഴി രേഖപ്പെടുത്തിയതിൽ നിന്നും പോലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കുട്ടികൾ പറഞ്ഞ വാഹനം കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിയ ഒമാൻ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. അവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെ കണ്ടപ്പോൾ സ്‌നേഹം കൊണ്ട് മിഠായി നീട്ടിയതാകാമെന്നാണ് കരുതുന്നത്. എന്നാൽ അപരിചിതർ മിഠായി നീട്ടിയപ്പോൾ കുട്ടികൾ തെറ്റിദ്ധരിച്ചതാകുമെന്നാണ് കരുതുന്നത്. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയണ്. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി- സിബി ടോം കൂട്ടിച്ചേർത്തു.