ജറുസലേം: ഗാസയിലെ ഖാൻ യൂനിസിൽ വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡോക്ടർ അലാ അൽ-നജ്ജറിനു നഷ്ടമായത് ഒൻപതുമക്കളെ. നാസർ ആശുപത്രിയിലെ ഡോക്ടറായ അലായ്ക്ക് ഇനി ശേഷിക്കുന്നത് 11 വയസ്സുള്ള മകൻമാത്രം.ഗുരുതരമായി പരിക്കേറ്റ മകനെ ശസ്ത്രക്രിയചെയ്തതും അലാതന്നെ. അവരുടെ ഭർത്താവും ഡോക്ടറുമായ ഹംദി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
അലായെ ജോലിസ്ഥലത്താക്കിയിട്ട് തിരിച്ച് ഹംദി വീട്ടിലെത്തി മിനിറ്റുകൾക്കകമായിരുന്നു ആക്രമണമെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയ ഡയറക്ടർ ഡോ. മുനീർ അൽബൗർഷ് അറിയിച്ചു. വെള്ളിയാഴ്ച ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 70-ലേറെപ്പേരാണ് മരിച്ചത്. ശനിയാഴ്ച 15 പേരും.