CRIME

ഉയർന്ന ജാതിക്കാരന്റെ കുട്ടിയെ മോനെ എന്ന് വിളിച്ചു, ദളിത് യുവാവിനെ തല്ലിക്കൊന്ന് വ്യാപാരിയും കൂട്ടരും, 9 പേർ അറസ്റ്റിൽ

· · 1 min read
Share: Copied!

അഹമ്മദാബാദ്: ഇതരജാതിക്കാരനായ വ്യാപാരിയുടെ കുട്ടിയെ ‘ബേട്ടാ’ (മോനേ) എന്നു വിളിച്ചതിന് ക്രൂരമര്‍ദനമേറ്റ ദളിത് യുവാവ്  മരിച്ചു. ഗുജറാത്തില്‍ അമ്രേലി-സവര്‍കുണ്ടല റോഡിലെ ജരാഖിയ ഗ്രാമത്തിലാണ് സംഭവം. നിലേഷ് റാത്തോഡാണ് (20) ചികിത്സയിലിരിക്കെ ഭാവനഗറിലെ ആശുപത്രിയില്‍ മരിച്ചത്.

സംഭവത്തില്‍ ഒന്‍പതുപേരെ അറസ്റ്റുചെയ്തു.മേയ് 16-ന് റാത്തോഡ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഛോട്ടാ ഭര്‍വാഡിന്റെ കടയില്‍ പായ്ക്കറ്റ് ഭക്ഷണം വാങ്ങാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഭര്‍വാഡിന്റെ സ്‌കൂള്‍ വിദ്യാര്‍ഥിയായ മകനും സഹായിക്കാന്‍ കടയിലുണ്ടായിരുന്നു. മുകളില്‍നിന്നും പായ്ക്കറ്റെടുക്കാന്‍ ‘സഹായിക്കണോ മോനേ’ എന്ന് റാത്തോഡ് ചോദിച്ചത് ഭര്‍വാഡിന് ഇഷ്ടപ്പെട്ടില്ല.

കടയുടമ റാത്തോഡിനെ തല്ലി. സുഹൃത്തുക്കള്‍ തടുത്തതോടെ ഭര്‍വാഡ് ഫോണ്‍ ചെയ്ത് കൂടുതല്‍ ആളുകളെ വരുത്തി. 13 അംഗസംഘം നിലേഷ് റാത്തോഡിനെയും കൂട്ടരെയും വടികളുമായി നേരിട്ടു. സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ കടയുടമ ഉള്‍പ്പെടെ ഒന്‍പതുപേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു.

BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026
BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026