BREAKING NEWS

ഉറങ്ങിക്കിടന്ന മക്കളേയും അമ്മയേയും വീടിനുള്ളിലിട്ട് പൂ‌ട്ടി രണ്ടാനച്ഛൻ വീടിനു തീയിട്ടു, ആളിപ്പടർന്ന തീയ്ക്കുള്ളിൽ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ ഓട് പൊളിച്ച് അവൻ പുറത്തുചാടി, ശരീരത്തിൽ പൊള്ളലേറ്റിട്ടും അമ്മയെ രക്ഷിക്കാൻ നോക്കിയെങ്കിലും നടന്നില്ല, യുവതിയെ കതക് പൊളിച്ചു പുറത്തെത്തിച്ചത് കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ

· · 1 min read
Share: Copied!

കോന്നി: കുടുംബ കലഹത്തിനിടെ രണ്ടാനച്ഛൻ വീടിന് തീയിട്ടതോടെ ആളിപ്പടർന്ന തീയിൽ നിന്ന് ഉറങ്ങിക്കിടക്കുന്ന കുഞ്ഞനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരൻ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഭാര്യയെയും മക്കളെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയിൽ സിജുപ്രസാദ് വീടിനു തീയിടുകയായിരുന്നു.

ആളിപ്പടർന്ന തീയ്ക്കുള്ളിൽ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലിൽ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരൻ പുറത്തിറക്കിയത്. അതിനിടെ കുട്ടിക്ക് പൊള്ളലേറ്റെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകർത്ത് പുറത്തിറക്കിയത്.

സിജുപ്രസാദ് ഭാര്യ രജനി, മകൻ പ്രവീൺ, ഇളയ മകൾ എന്നിവരെയാണ് മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിക്ക് പരുക്കില്ല.

വെളളിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഉറങ്ങാൻ കിടന്ന സിജു രാത്രി പുറത്തിറങ്ങി മുറിയിലേക്ക് ടിന്നർ ഒഴിച്ചശേഷം വെന്റിലേഷനിലൂടെ തീപന്തം എറിയുകയായിരുന്നു. ടിന്നർ ദേഹത്ത് വീണതോടെ പ്രവീൺ എഴുന്നേൽക്കുകയായിരുന്നു. ഇതിനിടെ തീപടർന്നു.

വീട്ടിൽ നിന്നും കൂട്ടക്കരച്ചിൽ ഉയർന്നതോടെ അയൽപക്കത്തുള്ളവർ ഓടിക്കൂടുകയായിരുന്നു. കതക് പൊളിച്ചാണ് രജനിയെ രക്ഷപ്പെടുത്തിയത്. കുടുംബകലഹമാണ് തീയിടാൻ കാരണമെന്ന് പോലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു.

കീഴടങ്ങില്ലെങ്കിൽ എന്തു ചെയ്യും? മഡൂറോയെ പൊക്കിയതുപോലെ ഖമനേയിയെ കിട്ടില്ല ട്രംപേ…ഇറാൻ വിന്യസിപ്പിച്ചിരിക്കുന്നത് 1000 സ്ട്രാറ്റജിക് ഡ്രോണുകൾ!! ഞങ്ങൾക്കെതിരെ ചെറുവിരലനക്കിയാൽ യുഎസ് ബേസുകളെയും വിമാനവാഹിനിക്കപ്പലുകളെയും മുച്ചൂടും തകർക്കും- ഇറാന്റെ ഭീഷണി

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026