കണ്ണൂർ: പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലിയിലെ മടത്തേടത്ത് വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ നിധീഷ് ബാബു (31) ആണു കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ബൈക്കിലെത്തിയ 2 പേരാണ് കൊലപാതകം നടത്തിയത്. ആക്രമണ ശേഷം ഇരുവരും ബൈക്കിൽ കയറി രക്ഷപ്പെട്ടു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വീടിനു സമീപത്ത് ആയുധ നിർമാണത്തിനുള്ള ആല നടത്തുന്നയാളാണു നിതീഷ്. സാമ്പത്തിക പ്രശ്‌നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികൾ വാക്കുതർക്കത്തെത്തുടർന്ന് ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ ശ്രുതിക്കും വെട്ടേറ്റു. ശ്രുതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ല.
ബൈക്കിൽ എത്തിയവർ മുൻപും അവിടെ വന്നിട്ടുണ്ടെന്നും ഇവരെ ശ്രുതിക്കു പരിചയമുണ്ടെന്നുമാണ് വിവരം. ചികിത്സയിൽക്കഴിയുന്ന ശ്രുതിയുടെ മൊഴിയെടുത്തൊൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. നിധീഷിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റും.
മലയാളി പൊളിയല്ലേ… എവറസ്റ്റ് കീഴടക്കിയ ആദ്യമലയാളിയായി നമ്മുടെ കണ്ണൂർക്കാരി സഫ്രീന ലത്തീഫ്