ഗസ: ഇസ്രയേൽ സേന ഗസയിലേക്ക് ടാങ്കറുകളുമായി ഇരച്ചുകയറി. 150 ഓളം പേർ കൊല്ലപ്പെട്ടു. ഖത്തറിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ച നടക്കുകയാണ്. ഇസ്രയേലിനെതിരെ ആക്രമണ ഭീഷണിയുമായി ഹൂതികൾ വീണ്ടും രംഗത്തുവന്നു.
ഗാസയുടെ വടക്കും തെക്കും സേനയെ ഇറക്കിയുള്ള ആക്രമണം ഇസ്രയേൽ നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം 464 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ആശുപത്രികളെല്ലാം പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. ആകെയുണ്ടായിരുന്ന ഇന്തൊനീഷ്യൻ ഹോസ്പിറ്റലും കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേൽ ആക്രമണത്തോടെ പ്രവർത്തനം അവസാനിപ്പിച്ചു.
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനായുള്ള സമ്മർദം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം. ഇസ്രയേൽ ഉപരോധം നിലനിൽക്കുന്നതിനാൽ 20 ലക്ഷത്തിലധികം ആളുകൾ പാർക്കുന്ന ഗാസയിലേക്ക് ഭക്ഷണമോ വെള്ളമോ ഇന്ധനമോ മറ്റ് അവശ്യസാധനങ്ങളോ എത്തുന്നില്ല. 2023 ഒക്‌ടോബർ ഏഴിനുശേഷം ഗാസയിൽ 53,339 പേരാണ് കൊല്ലപ്പെട്ടത്.