ടെൽ അവീവ്: ഇസ്രയേലിന്റെ പ്രധാന വിമാനത്താവളമായ ബെൻ ഗുറിയോണിൽ മിസൈലാക്രമണം നടത്തി യെമനിലെ ഹൂതി വിമതർ. കൂടാതെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിട്ടുമുണ്ട്. മിസൈൽ പതിച്ചുണ്ടായ സ്ഫോടനത്തിൽ നാലു പേർക്കും സുരക്ഷിത സ്ഥാനം തേടി രക്ഷപ്പെടുന്നതിനിടെ രണ്ടു പേർക്കും പരുക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായതെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു.
അതേസമയം ഞങ്ങളെ ആക്രമിച്ചത് ആരായാലും ഏഴിരട്ടി ശക്തിയിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് പ്രതികരിച്ചു. ഹൂതികളുടെ മിസൈൽ തകർക്കാൻ ഇസ്രയേൽ സൈന്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആക്രമണത്തെ തുടർന്ന് ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ ടേക്ക് ഓഫിനും ലാൻഡിങ്ങിനും തടസം നേരിട്ടു. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി ഇസ്രയേൽ വിമാനത്താവള അധികൃതർ അറിയിച്ചു.
ആക്രമണം നടത്തിയത് തങ്ങളാണെന്നും ഇസ്രയേലിന്റെ സുപ്രധാന മേഖലകളിൽ വരെ ആക്രമണം നടത്താൻ ഹൂതികൾക്ക് കഴിയുമെന്നും അതു ഇസ്രയേലിനു കാണിച്ചുകൊടുക്കാനാണ് ആക്രമണമെന്നും ഹൂതികളുടെ മുതിർന്ന നേതാവ് മുഹമ്മദ് അൽ ബുഖൈതി ഖത്തർ ടെലിവിഷനോട് പറഞ്ഞു.
പരിപാടി റദ്ദ് ചെയ്ത ഇടുക്കിയിൽതന്നെ വീണ്ടും റാപ്പർ വേടൻ ഷോ, വേടനു വേദിയെയൊരുക്കി സർക്കാർ