അടിമാലി: നമ്പറിനു പകരം പേരെഴുതിയ കാറുമായി കേരളത്തിലെത്തിയ തമിഴ്‌നാട് സ്വദേശികൾക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്നു പൊലീസ്. നമ്പറിനു പകരം ‘മീരാൻ’ എന്നാണു മുന്നിലെഴുതിയിരിക്കുന്നത്. പിന്നിൽ നമ്പർ പ്ലേറ്റില്ല.
തമിഴ്നാട്ടിൽനിന്നു മൂന്നാർ വഴി എറണാകുളത്തേക്കു പോകുകയായിരുന്ന വാഹനം വാളറയിലാണ് ഹൈവേ പൊലീസ് പിടികൂടിയത്. പരിശോധനയിൽ ശ്രീരാമപുരം ഡിണ്ടിഗൽ സ്വദേശി മുഹമ്മദ് മീരാന്റെ കാറാണിതെന്നു കണ്ടെത്തി.
പുതിയ കാറായതിനാൽ നമ്പർ ലഭിച്ചിട്ടില്ലെന്നും അതിനാൽ നമ്പറിനു പകരം പേരെഴുതുകയായിരുന്നുവെന്നുമുള്ള പൊലീസിനു നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാതെ വാഹനം വിട്ടയച്ചു.