പാലക്കാട്: അഞ്ച് കിലോ കഞ്ചാവുമായി വീട്ടമ്മ പിടിയിൽ. പാലക്കാട് വടക്കേപ്പുറം ഭാനുമതിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അടുക്കളയിലെ ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഭാനുമതിയെ പോലീസ് അറസ്റ്റ് ചെയ്തു. റെയ്‌ഡ് സമയത്ത് ഭാനുമതിയെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല.
പോലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി വീട്ടിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഭാനുമതിയുടെ വീട്ടിലെത്തി ഇടപാടുകാർ കഞ്ചാവ് വാങ്ങിയിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പോലീസ് പറഞ്ഞു.