BREAKING NEWS

ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് സമ്മർദ തന്ത്രമിറക്കിയത് പാക്കിസ്ഥാൻ, ആ തീരുമാനം സൈനായി ബം​ഗ്ലാദേശിന്റെ തലയിൽവച്ച് യു- ടേണടിച്ചത് പാക്കിസ്ഥാൻ… ഇപ്പോഴിതാ ഇന്ത്യയ്ക്ക് തന്നെ നേരിടാൻ പേടിയാണെന്ന ഡയലോ​ഗുമായി അടുത്ത രം​ഗപ്രവേശം… ‘അവർ എന്റെ ആക്ഷനെ എതിർക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് എന്നെ നേരിടാൻ ആശങ്കയുണെന്നാണ്’… പാക് സ്പിന്നർ ഉസ്മാൻ താരിഖ്

· · 1 min read
Share: Copied!

കറാച്ചി: ടി 20 ലോകകപ്പ് തുടങ്ങിയപ്പോൾ സമ്മർദ തന്ത്രങ്ങളിറക്കിക്കൊണ്ടിരുന്ന പാക്കിസ്ഥാൻ പുതിയ തന്ത്രവുമായി രം​ഗത്തെത്തിയിരിക്കുകയാണ്. പാക്കിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖ് തന്റെ ബൗളിംഗ് ആക്ഷനെച്ചൊല്ലി ഇന്ത്യൻ ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുക്കുന്നതിനിടെ മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന പോരാട്ടത്തിൽ തന്നെ നേരിടുക എന്നത് ഇന്ത്യയ്ക്ക് വലിയ സമ്മർദ്ദമുണ്ടാക്കുമെന്നും തന്റെ ആക്ഷനെക്കുറിച്ചുള്ള അനാവശ്യ ചർച്ചകൾ ഇതിന്റെ തെളിവാണെന്നും താരം പറഞ്ഞു.

‘ഇന്ത്യൻ ആരാധകർക്കിടയിൽ ഇത്രയധികം ചർച്ചകൾ നടക്കുന്നത് അവർക്കുണ്ടാകുന്ന സമ്മർദ്ദം കൊണ്ടാണെന്നാണ് ഞാൻ കരുതുന്നത്. അവർ എന്റെ ആക്ഷനെ എതിർക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് എന്നെ നേരിടാൻ ആശങ്കയുണ്ടെന്നാണ്. എന്നാൽ ഞാൻ ഇത്തരം മാധ്യമ ചർച്ചകളിലൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ കളിയിലും പരിശീലനത്തിലും മാത്രമാണ് എന്റെ ശ്രദ്ധ’ ഉസ്മാൻ പറഞ്ഞു.

അതേസമയം ടി-20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറുമെന്ന് പറഞ്ഞ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ തീരുമാനത്തിൽ നിന്ന് പാക്കിസ്ഥാൻ യൂടേണടിച്ചത്. ഞാറാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.

ശബരിമലയടക്കം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഓഫീസ് ഡിജിറ്റസ് നടപടി ഉടൻ പൂർത്തിയാക്കണം; ഇതിനായി ചെലവഴിക്കുന്ന തുക നഷ്ടമായി കണക്കാക്കേണ്ട- ഹൈക്കോടതി

BREAKING NEWS
"ഇന്ത്യയിലേക്ക് മടങ്ങിവരാൻ ഞാൻ തീരുമാനിച്ച ദിവസം... എന്റെ ജീവിതം എന്നെന്നേക്കുമായി മാറുമെന്ന് എനിക്കറിയാമായിരുന്നു, ജയിലിൽ പോകേണ്ടിവരുമെന്നത് അനിവാര്യമാണെന്ന് എനിക്കറിയാമായിരുന്നു... എന്നാൽ ഒരു കാര്യം കൂടി എനിക്കറിയാമായിരുന്നു, എന്തുതന്നെയായാലും ഞാൻ ശ്രമിച്ചേ മതിയാകൂ, എന്റെ രാജ്യത്തിനുവേണ്ടി, എന്...
18 Oct 2026
BREAKING NEWS
ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; മരിച്ചവരിൽ 13 സ്ത്രീകളും കുട്ടിയും!! പലരും ബോധരഹിതരായതായി വീണതായി ദൃക്സാക്ഷികൾ, ഇതുവരെ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ്... മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാ...
18 Oct 2026
BREAKING NEWS
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു, 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു; 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026