BREAKING NEWS

‘അഭിഷേക് ശർമയ്ക്കു വിശ്രമം അനുവദിച്ചാലും സഞ്ജുവിനെ കളിപ്പിച്ചേക്കരുത്, സഞ്ജുവിന് ആവശ്യത്തിന് അവസരങ്ങൾ നൽകിക്കഴി‍ഞ്ഞു, അവൻ ഫോംഔട്ടാണ്… വാഷിങ്ടൻ സുന്ദറിനെ ഓപ്പണറായി ഇറക്കണം, ഓൾ റൗണ്ടർ വരുമ്പോൾ റിങ്കു സിങ്ങിനെ പുറത്തിരുത്തണം’- മുൻ ഇന്ത്യൻ താരം

· · 1 min read
Share: Copied!

മുംബൈ: ട്വന്റി20 ലോകകപ്പിൽ നമീബിയയ്ക്കെതിരായ മത്സരത്തിൽ സഞ്ജു സാംസണെ കളിപ്പിക്കരുതെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. പനി ബാധിച്ച അഭിഷേക് ശർമയ്ക്കു വിശ്രമം അനുവദിച്ചാലും സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തരുതെന്നാണ് ശ്രീകാന്ത് പറയുന്നത്. അഭിഷേകിന് പകരം പരുക്കുമാറി തിരിച്ചെത്തുന്ന വാഷിങ്ടൻ സുന്ദറിനെ ഓപ്പണറായി ഇറക്കണമെന്നും ശ്രീകാന്ത് പറഞ്ഞു.

‘‘ഞാനായിരുന്നു ക്യാപ്റ്റനെങ്കിൽ മറ്റൊരു തരത്തിൽ ചിന്തിക്കുമായിരുന്നു. സഞ്ജു ഫോം ഔട്ടാണ്. പരുക്കുമാറി തിരിച്ചുവരുന്ന വാഷിങ്ടൻ സുന്ദറിനെ ഞാൻ ഓപ്പണറാക്കും. പാക്കിസ്ഥാനെതിരായ മത്സരത്തിൽ വാഷിങ്ടൻ സുന്ദർ ഫിറ്റായിരിക്കണം. പാക്കിസ്ഥാനെതിരായ പോരാട്ടത്തിൽ അഭിഷേക് ശർമ ടീമിലേക്കു തിരിച്ചെത്തുമ്പോൾ വാഷിങ്ടൻ സുന്ദറിനെ എട്ടാം സ്ഥാനത്ത് ഉപയോഗിക്കാം. ഓൾ റൗണ്ടർ വരുമ്പോൾ റിങ്കു സിങ്ങിനെ പുറത്തിരുത്തണം.’’– ശ്രീകാന്ത് യുട്യൂബ് ചാനലിലെ വീഡിയോയിലൂടെ പ്രതികരിച്ചു.

‘‘സഞ്ജു സാംസണിന് ആവശ്യത്തിന് അവസരങ്ങൾ നൽകിക്കഴി‍ഞ്ഞു. എന്നിട്ടും അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. നമീബിയയ്ക്കെതിരെ കളിച്ച് അഭിഷേക് ശർമ താളം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ അഭിഷേക് കളിച്ചില്ലെങ്കിൽ അതു വലിയ തിരിച്ചടിയാണ്. സഞ്ജു കളിക്കുമെന്നതു മാത്രമാണ് അതുകൊണ്ടുള്ള മാറ്റം. അദ്ദേഹം അവസരം ഉപയോഗിക്കുമോ, ഇല്ലയോ എന്നു നമുക്കു നോക്കാം.’’– കൃഷ്ണമാചാരി ശ്രീകാന്ത് വ്യക്തമാക്കി.

അതേസമയം പനിയും വയറുവേദനയും ബാധിച്ച അഭിഷേകിനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെ ആശുപത്രി വിട്ടെങ്കിലും അഭിഷേകിന്റെ ആരോഗ്യനിലയിൽ ടീമിന് ആശങ്കയുണ്ടെന്നാണ് റിപ്പോർട്ട്. അഭിഷേകിന് ഇന്ന് വിശ്രമം അനുവദിച്ചാൽ സഞ്ജു സാംസൺ ഇന്നിങ്സ് ഓപ്പൺ ചെയ്യും. കഴിഞ്ഞ 2 ദിവസവും പരിശീലനത്തിൽ സഞ്ജു സജീവമായിരുന്നു. ബുധനാഴ്ച പരിശീലനത്തിനിടെ ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷനും പരുക്കേറ്റിരുന്നു. വിരലിനു പരുക്കേറ്റ ഇഷാൻ ചികിത്സ തേടിയെങ്കിലും നമീബിയയ്ക്കെതിരെ കളിക്കുമെന്നാണു അറിയുന്നത്.

‘‘പെനാൽറ്റി കിക്ക് എടുക്കാൻ റൺ– അപ് തുടങ്ങിയശേഷം താരം നിൽക്കുന്നത് ഫുട്ബോളിൽ പോലും അനുവദിക്കില്ല, ഇതെങ്ങനെ ശരിയാകും… ആക്ഷൻ കുഴപ്പമില്ല- ശ്രീവത്സ് ഗോസ്വാമി!! ബാറ്റർമാർക്ക് ബോളറെയോ അമ്പയറെയോ അറിയിക്കാതെ സ്വിച്ച് ഹിറ്റ്, റിവേഴ്‌സ് ഹിറ്റ് കളിക്കാൻ അനുവാദമുണ്ട്, ഒരു ബോളർക്ക് തന്റെ കൈ മാറ്റണമെങ്കിൽ അമ്പയറോട് അനുവാദം ചോദിക്കണം… ആദ്യം മാറ്റേണ്ടത് നിയമങ്ങളാണ്- പാക് താരത്തെ പിൻതുണച്ച് ഇന്ത്യൻ താരം

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026