BREAKING NEWS

മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കും, തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ജേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു, സംഭവം ഇടുക്കി മറയൂരില്‍

· · 1 min read
Share: Copied!

ഇടുക്കി: ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. ഇടുക്കി മറയൂരിലാണ് കൊലപാതകം നടന്നത്. ഇന്ദിരാനഗർ സ്വദേശി ജഗൻ (32) ആണ് മരിച്ചത്. ജേഷ്ഠൻ അരുൺ പോലീസ് കസ്റ്റഡിയിലാണ്. വീട്ടിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമായത്. മദ്യപാനത്തെ തുടർന്ന് ഇരുവരും തർക്കവും വഴക്കും പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു.

ജഗൻ മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. വൈകീട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടുകത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം.

തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ജഗന് വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

BREAKING NEWS
തെങ്ങിലെ പോഷകക്കുറവും രോഗലക്ഷണങ്ങളും; കർഷകർക്ക് ബോധവൽക്കരണവുമായി കാർഷിക വിദ്യാർഥികൾ
09 Nov 2026
BREAKING NEWS
നിക്ഷേപ പദ്ധതികളുടെ പുരോഗതി ഇനി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തത്സമയം അറിയാം; ഡിജിറ്റൽ ഡാഷ്‌ബോർഡ് വരുന്നു; സംരംഭക രംഗത്തെ മികവിനുള്ള പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വിതരണം ചെയ്തു
09 Nov 2026
BREAKING NEWS
ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കവുമായി ഷെയ്ഖ് ഹസീന; പുതിയ പാസ്പോർട്ടിനും തിരിച്ചറിയൽ കാർഡിനും അപേക്ഷ നൽകി
09 Nov 2026
BREAKING NEWS
'എന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ട് പിണറായി വിജയൻ മാർക്‌സിസ്റ്റ് പാർട്ടി വിടാൻ പോകുകയാണോ? മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുമ്പോൾ സിപിഎം ആണ് ചെറുതാകുന്നത്':ബി. ഗോപാലകൃഷ്ണൻ
09 Nov 2026