പത്തനംതിട്ട: മകനെ വെച്ച് എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. തിരുവല്ല ചുമത്ര സ്വദേശി മുഹമ്മദ് ഷമീറാണ് പിടിയിലായത്. 12കാരനായ മകന്‍റെ ശരീരത്തില്‍ ലഹരിപ്പൊതികള്‍ ഒട്ടിച്ചുവച്ചാണ് ഷമീര്‍ വില്‍പ്പന നടത്തിയത്. ഇങ്ങനെ ആവശ്യക്കാര്‍ക്ക് എംഡിഎംഎ എത്തിച്ചുനല്‍കുകയായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുമടക്കം ഷമീര്‍ ഇത്തരത്തില്‍ ലഹരി എത്തിച്ച് നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അതിനിടെ കണ്ണൂരിൽ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് ടൗൺ പോലീസിന്‍റെ പിടിയിലായത്. നഗരത്തിലെ ലോഡ്ജിൽ ലഹരി വില്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.