കൊച്ചിയില്‍ നിന്ന് വിയറ്റ്നാമിലേക്ക് പോകാം. വെറും 11 രൂപ ചെലവില്‍. വിയറ്റ്നാമിന്‍റെ എയര്‍ലൈനായ വിയറ്റ്ജെറ്റ് ആണ് ഈ വമ്പന്‍ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. വിമാനത്തിലെ ഇക്കോ ക്ലാസിലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള അവസരം ഒരുക്കുന്നത്.
കൂടാതെ, നികുതിയും മറ്റ് ചാര്‍ജുകളും അധികമായി നല്‍കുകയും വേണം. കൊച്ചി ഉള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് വെള്ളിയാഴ്ചകളിലാണ് ഈ കുറഞ്ഞ നിരക്കില്‍ ടിക്കറ്റില്‍ യാത്ര ചെയ്യാനാകുക. വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റി, ഹാനോയ്, ഡാ നംഗ് തുടങ്ങിയ വിയറ്റ്‌നാം നഗരങ്ങളിലേക്കെല്ലാം ഓഫര്‍ ബാധകമാണ്.
പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടിയ സീസണുകളിലും ഈ ഓഫര്‍ ലഭിക്കില്ല. ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയാണെങ്കില്‍ റീഫണ്ടും ലഭിക്കുന്നതാണ്. ഡിസംബര്‍ 31 വരെ എല്ലാ വെള്ളിയാഴ്ചകളിലും 11 രൂപ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.വിയറ്റ്‌ജെറ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.vietjetair.com വഴിയോ മൊബൈല്‍ ആപ്പിലൂടെയോ ബുക്കിങ് ചെയ്യാം.