പുതിയ ടിഗ്വാന്‍ ആര്‍- ലൈനും ഗോള്‍ഫ് ജിടിഐയും ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ ഇന്ത്യ. ഈ രണ്ട് ആഗോള മോഡലുകളും ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നിരവധി ഡീലര്‍മാര്‍ ഗോള്‍ഫ് ജിടിഐയുടെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് ഏകദേശം 52 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നത്.
ആദ്യ ഡെലിവറികള്‍ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്നാണ് സൂചന. ആദ്യ ബാച്ചില്‍ 150 യൂണിറ്റ് ഗോള്‍ഫ് ജിടിഐയും 300 യൂണിറ്റ് ടിഗ്വാന്‍ ആര്‍ ലൈനും ഫോക്സ്വാഗണ്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഫോക്സ്വാഗണ്‍ ഗോള്‍ഫ് ജിടിഐയെ സംബന്ധിച്ചിടത്തോളം, 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുക.
ഇത് 261 ബിഎച്ച്പിയും 370 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഈ ഹാച്ച് ബാക്ക് വെറും 5.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കും. 250 കിലോമീറ്ററാണ് പരമാവധി വേഗം. എന്‍ജിന്‍ 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇണക്കിചേര്‍ത്തിരിക്കുന്നു.