NEWS

ദിവസവും 10,000 രൂപയോളം വരുന്ന കടബാധ്യത; കൊലപാതകങ്ങള്‍ക്ക് ശേഷം അഫാൻ ഗൂഗിള്‍ പേ വഴി പണം അയച്ചു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്… പിതാവും അഫാനും വ്യത്യസ്ത മൊഴികൾ… വ്യക്തത വരുത്താനാവാതെ പൊലീസ്…

· · 1 min read
Share: Copied!

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ദിവസവും 10,000 രൂപയോളം വിവിധ സാമ്പത്തിക ഇടപാടുകാർക്ക് നൽകേണ്ട വിധത്തിൽ അഫാൻ കടക്കെണിയിലായിരുന്നെന്ന് കണ്ടെത്തൽ. വായ്പകളിൽ ഏറെയും പ്രതിദിന പിരിവ് അടിസ്ഥാനത്തിലായിരുന്നു. പാങ്ങോട് താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തി തട്ടിയെടുത്ത് സ്വർണ്ണം പണയം വച്ചതിൽ 40,000 രൂപ കല്ലറയിലെ ക്യാഷ് ഡിപ്പോസിറ്റ് മെഷീനിൽ നിക്ഷേപിച്ച ശേഷമാണ് അഫാൻ പലർക്കും ഗൂഗിൾ പേ വഴി പണം അയച്ചതെന്നു കണ്ടെത്തി.

പണം കൊടുത്തതിൽ മാണിക്കൽ പഞ്ചായത്തിലെ സഹകരണ സ്ഥാപനത്തിലെ പ്രതിദിന കളക്ഷൻ ഏജന്റും ഉൾപ്പെടുന്നു. കടബാധ്യത സംബന്ധിച്ച് അഫാന്റെ പിതാവും അഫാനും രണ്ട് മൊഴികൾ ആണ് പറയുന്നത്. അഫാന്റെ മൊഴിയും പിതാവ് അബ്ദുൽ റഹീം നൽകിയ വിവരങ്ങളും തമ്മിൽ ഉള്ള പൊരുത്തക്കേടിൽ ഇതുവരെയും ഒരു വ്യക്തത വരുത്താൻ പോലീസിന് സാധിച്ചിട്ടില്ല.

പ്രതി അഫാനെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അഫാന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയിലിലേക്കു മാറ്റിയത്. കഴിഞ്ഞ ഏഴു ദിവസമായി അഫാന്‍ ചികിത്സയിലായിരുന്നു. എട്ടാം ദിവസമാണ് ജയിലിലേക്കു മാറ്റുന്നത്. അഫാനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വെഞ്ഞാറമൂട് പൊലീസും പാങ്ങോടു പൊലീസും ഇനി കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. അഫാനെ കസ്റ്റഡിയില്‍ എടുത്തു.

പച്ചക്കള്ളമാണ് മന്ത്രി വീണ ജോർജ് പറഞ്ഞത്..!! ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമല്ല..!! നിയമസഭയിൽ കള്ളം ആവർത്തിച്ച് പറഞ്ഞത് പൊളിഞ്ഞു…

തെളിവെടുപ്പു നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്താല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിനു കാരണമെന്നാണ് അഫാന്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ആരൊക്കെയാണ് പണം നല്‍കിയത്. എന്തെക്കെ സാമ്പത്തിക ഇടപാടുകളാണ് കുടുംബം നടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026