കഴിഞ്ഞ മാസം, അതായത് ഫെബ്രുവരിയില്‍, ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഇന്ത്യ വാര്‍ഷികാടിസ്ഥാനത്തില്‍ 24 ശതമാനം വമ്പിച്ച വളര്‍ച്ച കൈവരിച്ചു. എങ്കിലും അവരുടെ ആഡംബര ഇലക്ട്രിക് കാറായ ഇവി6 വീണ്ടും മോശം അവസ്ഥയിലായിരുന്നു. കിയ സോനെറ്റ്, കാരന്‍സ്, സെല്‍റ്റോസ് എന്നിവ കമ്പനിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
എന്നാല്‍, ഇവി6നെ സംബന്ധിച്ചിടത്തോളം ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് അക്കൗണ്ട് തുറക്കാത്തത്. 2024 ഡിസംബറില്‍ 61 യൂണിറ്റുകള്‍ വിറ്റു. ഇതിനുശേഷം അതിന്റെ വില്‍പ്പന പൂജ്യം ആയി തുടരുന്നു. അതായത് 2025 ജനുവരിയിലും ഫെബ്രുവരിയിലും വില്‍പ്പന പൂജ്യം ആയിരുന്നു എന്നതാണ് അമ്പരപ്പിക്കുന്നത്.
കിയ ഇവി6 ക്രോസ്ഓവറിന്റെ എക്സ്-ഷോറൂം വില 61 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന ഈ പൂര്‍ണ്ണ ഇലക്ട്രിക് ഇവി6 കാറില്‍ 77.4 കിലോവാട്ട്അവറിന്റെ ഒരൊറ്റ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു.