ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ രണ്ടാം തലമുറ കോഡിയാക് കഴിഞ്ഞ മാസം നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് പ്രദര്‍ശിപ്പിച്ചത്. ഈ വര്‍ഷം മധ്യത്തോടെ ഇന്ത്യയില്‍ എസ്യുവി പുറത്തിറക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പുതിയ മോഡലിന്റെ വില ഏപ്രിലില്‍ പ്രഖ്യാപിക്കും. സ്പോര്‍ട്ലൈന്‍, ടോപ്പ്-സ്പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ മോഡല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
ആദ്യ വേരിയന്റില്‍ പൂര്‍ണ്ണമായും കറുത്ത ഫ്രണ്ട് ഗ്രില്‍, കറുത്ത ഔട്ട്‌സൗണ്ട് റിയര്‍ വ്യൂ മിററുകള്‍, സവിശേഷമായ അലോയ് വീലുകള്‍ എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ അടക്കം നിരവധി മറ്റു സവിശേഷതകളുമായാകാം ടോപ്പ്-സ്പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റ വിപണിയില്‍ എത്തുക. ഇത് ടോപ്പ്-സ്പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റിന് പ്രീമിയം ലുക്ക് നല്‍കും. 188 ബിഎച്പിയും 320 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് പുതിയ കോഡിയാക് വാഗ്ദാനം ചെയ്യുന്നത്. എന്‍ജിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഇണക്കിചേര്‍ത്തിരിക്കുന്നു.