LATEST UPDATES

ട്യൂഷൻ പഠിപ്പിക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചു; 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 76കാരന് പത്ത് വര്‍ഷം തടവുശിക്ഷ

· · 1 min read
Share: Copied!

തിരുവനന്തപുരം: പത്ത് വയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ട്യൂഷൻ അധ്യാപകന് പത്തുവർഷം തടവുശിക്ഷ വിധിച്ചു. 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.‌ മുട്ടത്തറ വില്ലേജിൽ അംബിക ഭവൻ വീട്ടിൽ‌ ദേവദാസിനെയാണ് (76) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്. പിഴ‌ത്തുക കുട്ടിക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2023 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ പഠിപ്പിക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് ദേവദാസ് കടന്നുപിടിക്കുകയായിരുന്നു. ക്ലാസിൽ മറ്റു കുട്ടികൾ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ഭയന്ന കുട്ടി ഇതേക്കുറിച്ച് പുറത്ത് ആരോടും പറഞ്ഞില്ല. പിന്നീട്, കുട്ടി ട്യൂഷൻ ക്ലാസിൽ പോകാൻ താത്പര്യം കാണിക്കാതിരുന്നതോടെ വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് വീട്ടുകാരോട് വിവരം പറഞ്ഞത്. വീട്ടുകാർ വിവരം ട്യൂഷൻ സെന്‍ററിന്‍റെ പ്രിൻസിപ്പലിനെ അറിയിച്ചു. തുടർന്ന്, പ്രിൻസിപ്പലും വീട്ടുകാരും ചേർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026