തൊണ്ണൂറുകളില്‍ ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യന്‍ സൂപ്പര്‍ നായികാ താരമായ രംഭ വെള്ളിത്തിരയിലേക്ക് വമ്പന്‍ തിരിച്ചു വരവിനൊരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന രംഭ, ഇപ്പോള്‍ തിരിച്ചെത്തുന്നത് ഒരു അഭിനേത്രി എന്ന നിലയില്‍ തന്നെ വെല്ലുവിളിക്കുന്ന ശ്കതമായ കഥാപാത്രങ്ങളുമായാണ്. മുമ്പെങ്ങുമില്ലാത്തവിധം തന്റെ അഭിനയ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാന്‍ അനുവദിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ഉത്സുകതയോടെയാണ് രംഭ തിരിച്ചു വരവിനൊരുങ്ങുന്നത്.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ വ്യാപിച്ചുകിടക്കുന്ന കരിയറില്‍ തന്റെ സൗന്ദര്യം, അനായാസമായ പ്രകടനം എന്നിവയാല്‍ രംഭ പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്. കുറ്റമറ്റ കോമിക് ടൈമിംഗ്, ശക്തമായ സ്‌ക്രീന്‍ സാന്നിധ്യം, അവിസ്മരണീയമായ ഡാന്‍സ് നമ്പറുകള്‍ എന്നിവയ്ക്ക് പേരുകേട്ട രംഭ ഇന്നും ആരാധകരുടെ പ്രിയങ്കരിയായി തുടരുന്നു.
തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രംഭ സംസാരിച്ചത്. സിനിമ എല്ലായ്‌പ്പോഴും തന്റെ ആദ്യ പ്രണയമാണ് എന്നും ഒരു നടിയെന്ന നിലയില്‍ തന്നെ ശരിക്കും വെല്ലുവിളിക്കുന്ന വേഷങ്ങള്‍ ചെയ്യാനുള്ള ശരിയായ സമയമാണിതെന്ന് തനിക്ക് തോന്നുന്നു എന്നും രംഭ പറഞ്ഞു. പുതിയ മാനങ്ങള്‍ പര്യവേക്ഷണം ചെയ്യാനും പ്രേക്ഷകരുമായി അര്‍ത്ഥവത്തായ രീതിയില്‍ സംവദിക്കാനും തന്നെ അനുവദിക്കുന്ന, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു അഭിനേതാവെന്ന നിലയില്‍ രംഭയുടെ വൈവിധ്യവും പ്രതിഭയുടെ ആഴവും ഉയര്‍ത്തിക്കാട്ടുന്ന വേഷങ്ങളില്‍ ഈ നടിയെ കാണാമെന്ന പ്രതീക്ഷയോടെ ആരാധകരും പ്രേക്ഷകരും അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രംഭയുടെ ഈ തിരിച്ചുവരവ് അവരുടെ വിശിഷ്ടമായ കരിയറിലെ ഒരു പുതിയ അധ്യായത്തെ അടയാളപ്പെടുത്തുന്നു എന്ന് മാത്രമല്ല, അവരുടെ മാന്ത്രികത ഒരിക്കല്‍ കൂടി സ്‌ക്രീനില്‍ കാണാനുള്ള ആവേശത്തിലാണ് സിനിമാ ലോകവും.