BREAKING NEWS

എല്ലാവർക്കും പ്രിയപ്പെട്ടവൻ, പഠനത്തിൽ മിടുക്കൻ!! കോരങ്ങാട് അങ്ങാടിയിൽ നിന്നും വൈകുന്നേരത്തെ ചായയ്ക്ക് കടി വാങ്ങാൻ ഉപ്പയുടെ കയ്യിൽ നിന്നും 80 രൂപയും മേടിച്ച് കൂട്ടുകാരനൊപ്പം ഷഹബാസ് ഇറങ്ങിയത് മരണത്തിലേക്ക്…

· · 1 min read
Share: Copied!

കോഴിക്കോട്: സഹപാഠികളുടെ വൈരാ​ഗ്യത്തിനിരയായ മകൻ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിൽനിന്നും അത്ഭുതകരമായി തിരിച്ചു വരുമെന്ന പ്രതീക്ഷയായിരിക്കണം ആ കുടുംബത്തിന്. എന്നാൽ, എല്ലാം അസ്ഥാനത്താക്കി മരണം ഷഹബാസിനെ തട്ടിയെടുത്തതോടെ സങ്കടക്കടലിലാണ് വീടും ചുറ്റുപാടുകളും. മകൻ നഷ്ടമായതിൻറെ ആഘാതത്തിലും തീരാ ദുഃഖത്തിലും വിറങ്ങലിച്ച് നിൽക്കുകയാണ് ഷഹബാസിൻറെ മാതാപിതാക്കളും ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.

ആക്രമിക്കപ്പെട്ട് ബൈക്കിൽ പോകവെ ഷഹബാസ് ഛർദ്ദിച്ചു, നേരിട്ട് വീട്ടിലേക്കല്ല പോയത് കൂട്ടുകാരന്റെ വീട്ടിൽ പോയി വിശ്രമിച്ചു, ആക്രമണത്തിന്റെ ​ഗൗരവം മനസിലാക്കാത്തതിനാൽ ചികിത്സ കിട്ടാൻ വൈകി- എസ്പി കെഇ ബൈജു

ഷഹബാസിന്റെ തലയ്ക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ച്, ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, അവന്റെ കണ്ണ് നോക്ക്, കണ്ണൊന്നും ഇല്ല…കൂട്ടത്തല്ലായാൽ പോലീസ് കേസെടുക്കില്ല!! കൊലവിളിക്ക് ആഹ്വാനം ചെയ്യുന്ന വോയ്സ് ചാറ്റ് പുറത്ത്, കൊലക്കുറ്റത്തിനു കേസ്

എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ഷഹബാസ്. മോഡൽ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങി നാളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ കാത്തിരിക്കുമ്പോഴാണ് ഷഹബാസിനെ മരണം തട്ടിയെടുക്കുന്നത്. കോരങ്ങാട് അങ്ങാടിയിൽ നിന്നും ചായയുടെ പലഹാരം വാങ്ങാൻ 80 രൂപ വൈകുന്നേരം പിതാവ് ഇഖ്ബാൽ ഷഹബാസിനെ ഏൽപ്പിച്ചിരുന്നു. അതിനിടയിലാണ് കൂട്ടുകാർ ഷഹബാസിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് പോകുന്നത്. പൊന്നുപോലെ വളർത്തി വലുതാക്കിയ മകൻ ഇനി ഈ വീട്ടിലേക്ക് തിരിച്ചു വരില്ല എന്ന യാഥാർത്ഥ്യം ഉമ്മ റംസീനയ്ക്കും ഉപ്പ ഇക്ബാലിനും ഉൾക്കൊള്ളാനായിട്ടില്ല.

പഠനത്തിനും മറ്റു പ്രവർത്തനങ്ങൾക്കും മിടുക്കനായിരുന്നു ഷഹബാസിനെ ഈ രീതിയിൽ മരണം തട്ടിയെടുത്തതിൻറെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും ഒപ്പം സഹപാഠികളും. പലരും വിതുമ്പൽ അടക്കിയാണ് മടങ്ങിയത്. നേരത്തെ കുറച്ചു കാലം പ്രവാസിയായിരുന്ന ഇക്ബാൽ ഇപ്പോൾ കൂലിപ്പണിയും മറ്റുമൊക്കെയായിട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മാതാപിതാക്കൾക്കും താഴെയുള്ള മൂന്നു അനുജന്മാർക്കും വലിയ പ്രതീക്ഷയായിരുന്നു ഷഹബാസ്.

ചുങ്കത്തെ തറവാട് വീടിനോട് ചേർന്ന് പുതിയ വീടിൻറെ പണി നടക്കുന്നതിനാൽ കോരങ്ങാടുള്ള വാടക വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നര വർഷമായി കുടുംബം താമസം. ഇതിനുപിന്നിലുള്ള തറവാട്ട് വീട്ടിലേക്കാണ് ഷഹബാസിന്റെ മൃതദേഹം ആദ്യം എത്തിക്കുക. മദ്രാസയിലെ പൊതുദർശനത്തിനുശേഷം കിടവൂർ ജുമാമസ്ജിദിന്റെ ഖബർസ്ഥാനിൽ അന്ത്യവിശ്രമം. ഷഹബാസിൻറെ പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയായി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

ട്യൂഷൻ സെറ്ററിൽ പരിപാടിക്കിടെയുണ്ടായ ഒരു കൂക്കിവിളിയിൽ തുടങ്ങിയ കലിയാണ് ഒപ്പം നടന്ന വിദ്യാർഥിയുടെ ജീവനെടുക്കുന്നതിലേക്കുവരെ എത്തിയത്. മർദ്ദനത്തിൽ പരുക്കേറ്റ് കോമയിലായിരുന്ന വിദ്യാർഥി ഇന്നു അർദ്ധരാത്രി 12.30 ഓടുകൂടിയാണ് മരണപ്പെട്ടത്. സംഭവത്തിൽ 5 വിദ്യാർഥികൾക്കെതിരെ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026