ദമാം: ഉറ്റവരേയും ഉടയവരേയും കാണാനായി നാട്ടിലേക്കു പോകാനിരിക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ചേരക്കപ്പറമ്പ് സ്വദേശി ഉമ്മർ ചക്കംപള്ളിയാളിൽ (59) ആണ് അൽ കോബാർ റാക്കയിൽ കുഴഞ്ഞ് വീണു മരിച്ചത്. ഇന്ന് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. റാക്കയിലെ വിഎസ്.എഫ് ഓഫിസിന് സമീപമുള്ള കാർ പാർക്കിങ് സ്ഥലത്ത് സ്വന്തം വാഹനത്തിനടുത്ത് വീണു കിടക്കുകയായിരുന്നു.
28 വർഷമായി പ്രവാസിയായ ഉമ്മർ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പരേതരായ ചക്കംപള്ളിയാളിൽ ഹംസ-നബീസ ദമ്പതികളുടെ മകനാണ്. മരണ വിവരമറിഞ്ഞ് മകൻ ഹംസ (അബഹ), സഹോദരൻ അബ്ദുൽ ജബ്ബാർ (അബഹ) എന്നിവർ ദമാമിലെത്തിയിട്ടുണ്ട്. മറ്റൊരു സഹോദരൻ അബ്ദുൽ മജീദ് അബഹയിലുണ്ട്.
ഷരീഫയാണ് ഭാര്യ, മക്കൾ: ഹംസ, റിയാസ്, അഖിൽ. രണ്ട് സഹോദരൻമാരും ആറു സഹോദരിമാരുമുണ്ട്. കോബാർ റാക്കയിലെ അൽ സലാം ഹോസ്പിറ്റലിൽ സൂക്ഷിച്ചിട്ടുള്ള മ്യതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അൽ കോബാർ കെഎംസിസി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, സാമുഹ്യ പ്രവർത്തകൻ ഷാജി വയനാട് എന്നിവർ രംഗത്തുണ്ട്.