BREAKING NEWS

ഭർതൃവീട്ടിൽ നിരന്തര പീഡനം, ഭക്ഷണം തരാതെ മുറിയിൽ അടച്ചിടും, അസുഖമുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകില്ല’- യുവതി, ഉപ്പയുടെ ഫോണിലേക്ക് വാട്സാപ്പ് വോയ്സിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്

· · 1 min read
Share: Copied!

കാസർകോട്: ഭർതൃവീട്ടുകാരുടെ നിരന്തരമുള്ള പീഡനത്തിനിടെ വാട്സാപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്. നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖിനെതിരെയാണ് കല്ലൂരാവി സ്വദേശിനിയായ യുവതി പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പിതാവിന്റെ ഫോണിലേക്ക് ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുൽ റസാഖ് മുത്തലാഖ് ചൊല്ലുന്നതിന്റെ സന്ദേശം അയക്കുകയായിരുന്നു. ഫെബ്രുവരി 21നായിരുന്നു സംഭവം.

പുട്ടിന്റെ പേരിൽ അടിച്ചുപിരിഞ്ഞ് ട്രംപ്- സെലെൻസ്കി കൂടിക്കാഴ്ച!!, ‘യുഎസ് ചെയ്ത സഹായങ്ങൾക്ക് നന്ദി വേണം’- ട്രംപ്, ‘അമേരിക്കൻ ജനതയോട് ഞാൻ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്’ – സെലെൻസ്‌കി

തന്നെ ഭർത്താവിന്റെ ബന്ധുക്കൾ നിരന്തരം ഉപദ്രവിച്ചിട്ടുണ്ടെന്ന് യുവതി വെളിപ്പെടുത്തി. ‘ഭർത്താവിന്റെ അമ്മയും രണ്ട് സഹോദരിമാരും പീഡിപ്പിച്ചിരുന്നു. ഭക്ഷണം തരാതെ മുറിയിൽ അടച്ചിടും. അസുഖമുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകില്ല. രണ്ടര വർഷത്തോളമായി ഇങ്ങനെ തന്നെയായിരുന്നു. ആ സമയത്തൊക്കെ ഭർത്താവ് നന്നായാണ് പെരുമാറിയത്. അതുകൊണ്ട് എല്ലാം സഹിച്ച് അവിടെ ജീവിച്ചത്. എന്നാൽ ഇപ്പോൾ തന്നെ ഒഴിവാക്കിയതിനുളള കാരണം അറിയില്ല. 2022ലാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്’- യുവതി പറഞ്ഞു. അതേസമയം 12 ലക്ഷം രൂപ അബ്ദുൽ റസാഖ് തട്ടിയെടുത്തെന്ന് യുവതിയുടെ പിതാവും ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026