കോയമ്പത്തൂർ: രാജ്യദ്രോഹികളായ ഡിഎംകെ സർക്കാർ ഭരണം തമിഴ്‌നാട്ടിൽ നിന്ന് തൂത്തെറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാത്രമല്ല തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാർ രൂപവത്കരിച്ചുകൊണ്ടാകും 2026 എന്ന വർഷം നമ്മൾ അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം കോയമ്പത്തൂരിൽ പറഞ്ഞു. കോയമ്പത്തൂരിൽ ബിജെപി ജില്ലാ ഓഫീസുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകന്റെ സുഹൃത്തായ 14 കാരനേയും കൊണ്ട് ഒളിച്ചോടിയ യുവതിയും കുട്ടിയും എറണാകുളത്ത് പിടിയിൽ, പോക്സോ കേസിൽ അറസ്റ്റ്
‘ഇതാ, സമയമായി… രാജ്യദ്രോഹികളായ ഡിഎംകെയെ നമുക്ക് തമിഴ്‌നാട്ടിൽ നിന്ന് തൂത്തെറിയണം. 2026-ൽ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാരുണ്ടാക്കും. ആ സർക്കാർ ഇവിടെ പുതിയ യുഗത്തിന് തുടക്കമിടും. കുടുംബരാഷ്ട്രീയവും അഴിമതിയും നമ്മൾ അവസാനിപ്പിക്കും. സംസ്ഥാനത്തെ രാജ്യദ്രോഹ പ്രവർത്തനങ്ങളെ വേരോടെ പിഴുതെറിയും.’ അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലും ഹരിയാനയിലും ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തോടെ ബിജെപി തമിഴ്‌നാട്ടിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രവർത്തകർക്ക് ഉറപ്പുനൽകി.
ഏറെ നാളായി തമിഴ്‌നാട്ടിൽ ഭാഷാവിവാദം കത്തിനിൽക്കുന്നതിനിടെ, തമിഴിനെ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്ന് എന്ന് അമിത് ഷാ വിശേഷിപ്പിച്ചു. തമിഴ് ഭാഷയിൽ സംസാരിക്കാൻ സാധിക്കാത്തതിന് മാപ്പ് പറഞ്ഞുകൊണ്ടാണ് അമിത് ഷാ തന്റെ പ്രസംഗം ആരംഭിച്ചത്. ഹിന്ദി നിർബന്ധമാക്കുന്ന കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ഡിഎംകെയും സ്റ്റാലിനും കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അമിത് ഷായുടെ പ്രസംഗം.
‘2024 ബിജെപിക്ക് ചരിത്രപരമായ വർഷമാണ്. മോദി പ്രധാനമന്ത്രിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലത്തിന് ശേഷം ആന്ധ്ര പ്രദേശിൽ നമ്മൾ സർക്കാർ രൂപവത്കരിച്ചു. ഡൽഹിയിലും മഹാരാഷ്ട്രയിലും ഹരിയാനയിലും വിജയിച്ചു. ജനങ്ങൾ ബിജെപിയിൽ കൂടുതൽ വിശ്വാസമർപ്പിക്കുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാർ രൂപവത്കരിച്ചുകൊണ്ടാകും 2026 എന്ന വർഷം നമ്മൾ അവസാനിപ്പിക്കുന്നത്.’ -അമിത് ഷാ കൂട്ടിച്ചേർത്തു.
#WATCH | Coimbatore, Tamil Nadu | Union Home Minister Amit Shah says, “In 2024, we have formed the govt in Odisha with a full majority for the first time. After many years, Andhra Pradesh now has the NDA govt… 2025 began with the victory in Delhi, and 2026 will begin with the… pic.twitter.com/XJSzXopho1
— ANI (@ANI) February 26, 2025