ആലത്തൂർ: 11 വയസുള്ള മകന്റെ സുഹൃത്തായ 14കാരനൊപ്പം ഒളിച്ചോടിയ 35കാരിയെ പോലീസ് എറണാകുളത്ത് വച്ച് പിടികൂടി. യുവതിക്കൊപ്പം കുട്ടിയെയും ഒപ്പം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ 14 വയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ 35 വയസുള്ള സ്ത്രീയുടെ പേരിൽ കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയുടെ പേരിലാണ് ആലത്തൂർ പോലീസ് കേസെടുത്തത്.
കീശ നിറയെ കാശുണ്ടോ?… യുഎസ് പൗരത്വം റെഡി- ഡോണൾഡ് ട്രംപ്
തിങ്കളാഴ്ച വൈകീട്ടാണു സംഭവം. പരീക്ഷ കഴിഞ്ഞെത്തിയ കുട്ടി യുവതിക്കൊപ്പം പോവുകയായിരുന്നു. തുടർന്നു വിദ്യാർഥിയെ കാണാനില്ലെന്നു കാണിച്ച രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. വീട്ടിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതിനാൽ കുട്ടി, അനുജന്റെ കൂട്ടുകാരന്റെ അമ്മയെന്നനിലയിൽ സൗഹൃദമുള്ള സ്ത്രീയോടൊപ്പം പോയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും എറണാകുളം ഭാഗത്തേക്ക് പോയതായും മനസിലാക്കി. തുടർന്ന് എറണാകുളത്ത് ബസിറങ്ങിയപ്പോൾത്തന്നെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കയായിരുന്നു. അതേസമയം കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് യുവതിയുടെ മൊഴി. പ്രായപൂർത്തിയാവാത്ത കുട്ടിയെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുപോയതിനാണ് പോക്‌സോ നിയമപ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്. ആലത്തൂർപോലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുട്ടിയെ പാലക്കേട്ടേക്ക് തിരിച്ചെത്തിച്ച് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. ഭർത്താവുമായി അകന്നു കഴിയുകയാണ് അറസ്റ്റിലായ യുവതി.